പൂഴ്ത്തിവെയ്പ്പും കരിഞ്ചന്തയും തടയാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും വി.കെ വര്‍ഗ്ഗീസ് ആവശ്യപ്പെട്ടു
കൊച്ചി: വിലക്കയറ്റവും അനധികൃത കാറ്ററിംഗ് സ്ഥാപനങ്ങളെ നിയന്ത്രിക്കാത്തതും മൂലം അനുദിനം തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുന്ന കാറ്ററിംഗ് വ്യവസായത്തെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ഓള് കേരള കാറ്ററേഴ്സ് അസോസിയേഷന് (എകെസിഎ) ജില്ലാ പ്രസിഡന്റ് വി.കെ വര്‍ഗ്ഗീസ് പറഞ്ഞു. ജൂലൈ എട്ടിന് അസോസിയേഷന് നടത്തുന്ന സെക്രട്ടറിയേറ്റ് ധര്‍ണ്ണയുടെ മുന്നോടിയായി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രണ്ടു ദിവസമായി നടത്തുന്ന വാഹന പ്രചരണ ജാഥയ്ക്ക് എറണാകുളം മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ പനമ്പിളളി നഗറില്‍ നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു ജാഥാ ക്യാപന്‍ കൂടിയായ അദ്ദേഹം.

പൂഴ്ത്തിവെയ്പ്പും കരിഞ്ചന്തയും തടയാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും വി.കെ വര്‍ഗ്ഗീസ് ആവശ്യപ്പെട്ടു. മേഖല പ്രസിഡന്റ്് ടി.എം അയൂബ് അധ്യക്ഷത വഹിച്ചു.
ജില്ലാ ജനറല്‍ സെക്രട്ടറി സുനില്‍ ഡാനിയേല്‍, ട്രഷറര്‍ ജിബി പീറ്റര്‍, ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് ആന്സന് റൊസാരിയോ, വര്‍ക്കിംഗ് സെക്രട്ടറി ഫ്രെഡി അല്‍മെഡ, സെക്രട്ടറി കെ.പി ചെറിയാന്, മേഖല സെക്രട്ടറി സാവിയോ, ട്രഷറര്‍ കെ.കെ ഷെമീര്‍, വര്‍ക്കിംഗ് പ്രസിഡന്റ്് പി.കെ പ്രകാശന്, വൈസ് പ്രസിഡന്റുമാരായ പി.വി മോഹന്‍ദാസ്, ജാക്സണ് നെറ്റോ, ജോയിന്റ് സെക്രട്ടറിമാരായ ഷെമീര്‍ കിത്തക്കേരി, ബിജുമാത്യു തുടങ്ങിയവര്‍ സംസാരിച്ചു.

