റിട്ടയര്‍ ടു മോര്‍; ഇന്‍വസ്റ്റര്‍ ക്യാംപെയിനുമായി എച്ച്എസ്ബിസി മ്യുച്വല്‍ ഫണ്ട്

സിസ്റ്റമാറ്റിക് ഇന്‍വസ്റ്റ്‌മെന്റ് പ്ലാനുകളെക്കുറിച്ചും (എസ്‌ഐപി) അവയില്‍ നിക്ഷേപിച്ച് ദീര്‍ഘകാലം വരുമാനം ഉറപ്പാക്കുന്നതിനെക്കുറിച്ചും വിവരിക്കുകയാണ് ക്യാംപെയിനിലൂടെ ചെയ്യുന്നതെന്ന് എച്ച്എസ്ബിസി മ്യുച്വല്‍ ഫണ്ട് സിഇഒ കൈലാഷ് കുല്‍ക്കര്‍ണി പറഞ്ഞു.
കൊച്ചി: ഔദ്യോഗിക ജീവിതത്തിനു ശേഷം വിരമിക്കുന്ന ആളുകള്‍ക്ക് ഇന്‍വസ്റ്റ്‌മെന്റ് പ്ലാനിലൂടെ മികച്ച വരുമാനം ഉറപ്പാക്കുന്നതിന് ബോധവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെ രാജ്യത്തെ മുന്‍നിര അസറ്റ് മാനേജ്‌മെന്റ് കമ്പനിയായ എച്ച്എസ്ബിസി മ്യുച്വല്‍ ഫണ്ട് ‘റിട്ടയര്‍ ടു മോര്‍’ ക്യാംപെയ്ന്‍ ആരംഭിച്ചു. സിസ്റ്റമാറ്റിക് ഇന്‍വസ്റ്റ്‌മെന്റ് പ്ലാനുകളെക്കുറിച്ചും (എസ്‌ഐപി) അവയില്‍ നിക്ഷേപിച്ച് ദീര്‍ഘകാലം വരുമാനം ഉറപ്പാക്കുന്നതിനെക്കുറിച്ചും വിവരിക്കുകയാണ് ക്യാംപെയിനിലൂടെ ചെയ്യുന്നതെന്ന് എച്ച്എസ്ബിസി മ്യുച്വല്‍ ഫണ്ട് സിഇഒ കൈലാഷ് കുല്‍ക്കര്‍ണി പറഞ്ഞു. വിരമിക്കുന്ന സമയത്ത് മികച്ച വരുമാനം നേടാനും അതുവഴി ടെന്‍ഷന്‍ ഫ്രീ റിട്ടയര്‍മെന്റ് ലൈഫ് നയിക്കാനും ആളുകളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യമിടുന്നത്.

എച്ച്എസ്ബിസിയുടെ ‘ക്വാളിറ്റി ഓഫ് ലൈഫ്’ റിപ്പോര്‍ട്ട് പ്രകാരം, ഔദ്യോഗിക ജീവിതത്തില്‍നിന്നും വിരമിക്കുന്ന പത്തില്‍ നാലുപേര്‍ക്കും വിരമിച്ചതിനു ശേഷമുള്ള വരുമാനത്തെപ്പറ്റി കൃത്യമായ ധാരണയില്ല. കൃത്യമായ ഇന്‍വസ്റ്റ്‌മെന്റ് പ്ലാനുകളില്‍ നിക്ഷേപിച്ച്, നിശ്ചിത വരുമാനം ഉറപ്പാക്കിക്കൊണ്ട് ഈ സാഹചര്യത്തെ മറികടക്കനാണ് എച്ച്എസ്ബിസി മ്യുച്വല്‍ ഫണ്ട് ഇന്‍വസ്റ്റര്‍ ക്യാംപെയ്ന്‍ ആരംഭിക്കുന്നത്.30- 45 വയസ് പ്രായമായവര്‍ക്കാണ് ഇന്‍വസ്റ്റ്‌മെന്റ് പ്ലാനിങ്ങില്‍ ബോധവല്‍ക്കരണം നടത്തുന്നത്. ക്യാംപെയിന്റെ ഭാഗമായി മൂന്ന് പരസ്യ ചിത്രങ്ങളും പുറത്തിറക്കുന്നുണ്ട്. ജീവിതം, ആഗ്രഹം, സ്വാതന്ത്ര്യം എന്നിങ്ങനെ മൂന്ന് പ്രധാനപ്പെട്ട കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പരസ്യ ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ളത്. വിരമിച്ചതിനു ശേഷമുള്ള പുതിയ ജീവിതത്തില്‍ വരുമാനം ഉറപ്പാക്കുകയാണ് ക്യാംപെയിനിലൂടെ ലക്ഷ്യമിടുന്നതെന്നും കൈലാഷ് കുല്‍ക്കര്‍ണി പറഞ്ഞു. മികച്ച ഫിനാന്‍ഷ്യല്‍ പ്ലാനിങ് നടത്തി എസ്‌ഐപികളില്‍ നിക്ഷേപിക്കാന്‍ പ്രേരിപ്പിക്കുന്ന ക്യാംപെയ്ന്‍ നിരവധി ആളുകള്‍ക്ക് ഉപകാരപ്രദമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു