ആമസോണ്‍ പ്രൈം ഡേ സെയില്‍:  ചെറുകിട വ്യാപാരികളുമായി കൂടിക്കാഴ്ച നടത്തി ആമസോണ്‍

പ്രാദേശിക കടകള്‍, സ്റ്റാര്‍ട്ടപ്പുകള്‍, നെയ്ത്തുകാര്‍, കരകൗശല വിദഗ്ധര്‍, വനിത സംരംഭകര്‍ തുടങ്ങി നിരവധി സാധാരണക്കാരുടെ തനതായ ഉല്‍പ്പന്നങ്ങളും ആമസോണിലുണ്ട്.
കൊച്ചി: ജൂലൈ 12 മുതല്‍ 14 വരെ ആമസോണില്‍ നടക്കുന്ന പ്രൈം ഡേ സെയിലിനു മുന്നോടിയായി ആമസോണ്‍ രാജ്യത്തെ പതിനായിരക്കണക്കിന് ചെറുകിട, ഇടത്തരം വ്യാപാരികളുമായി കൂടിക്കാഴ്ച നടത്തി. അവരുടെ ആവശ്യങ്ങളും പ്രശ്‌നങ്ങളും മനസ്സിലാക്കുകയും ആമസോണിലൂടെ മികച്ച വിപണി കണ്ടെത്തുന്നതിനെക്കുറിച്ച് മാര്‍ഗനിര്‍ദേശങ്ങളും നല്‍കി. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഈ സെയിലിലൂടെ ചെറുകിട ഇടത്തരം ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ പ്രചാരം നേടാനും ഉപഭോക്താക്കള്‍ക്ക് മികച്ച ഉല്‍പ്പന്നങ്ങള്‍ താങ്ങാവുന്ന വിലയില്‍ ലഭിക്കാനും അവസരമൊരുക്കുമെന്ന് ആമസോണ്‍ ഇന്ത്യയുടെ സെല്ലിംഗ് പാര്‍ട്ണര്‍ സര്‍വീസസ് ഡയറക്ടര്‍ അമിത് നന്ദ പറഞ്ഞു.
ചെറുകിട ഇടത്തരം വ്യാപാരങ്ങള്‍ക്ക് ഇകൊമേഴ്‌സിന്റെ പൂര്‍ണ സാധ്യതകള്‍ പ്രയോജനപ്പെടുത്താനും കൂടുതല്‍ കച്ചവടം ലഭിക്കാനുമുള്ള തങ്ങളുടെ പ്രതിബദ്ധതയാണ് ഇത്തരം പ്രൈം ഡേ സെയിലുകളെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശിക കടകള്‍, സ്റ്റാര്‍ട്ടപ്പുകള്‍, നെയ്ത്തുകാര്‍, കരകൗശല വിദഗ്ധര്‍, വനിത സംരംഭകര്‍ തുടങ്ങി നിരവധി സാധാരണക്കാരുടെ തനതായ ഉല്‍പ്പന്നങ്ങളും ആമസോണിലുണ്ട്. പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള എസ്ടിഇപി പദ്ധതിയിലൂടെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ബിസിനസുകളെ  അംഗീകരിക്കുകയും അവര്‍ക്ക് പ്രതിഫലം നല്‍കുകയും ചെയ്യുന്നുണ്ട്. ഐഫോണ്‍ 15 സിരീസുകള്‍, വണ്‍പ്ലസ് വാച്ചുകള്‍, ഗൂഡ്ഡി ബോക്‌സുകള്‍ തുടങ്ങി നിരവധി സമ്മാനങ്ങളും വിജയികള്‍ക്ക് ലഭിക്കും. 10,000 രൂപയുടെ ആമസോണ്‍ ഗിഫ്റ്റ് കാര്‍ഡുകള്‍ നേടാനും അവസരവുമുണ്ടെന്നും അമിത് നന്ദ പറഞ്ഞു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു