ലൈഫ് ഇന്‍ഷുറന്‍സ് മേഖലയില്‍ നവീന ആശയങ്ങള്‍ കൊണ്ടുവരാന്‍ വിദ്യാര്‍ഥികളെ ശാക്തീകരിക്കുന്ന എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സിന്റെ നവീന സംരംഭമായ ഐഡിയേഷന്‍ എക്സ് 2.0 ന്റെ രണ്ടാം പതിപ്പാണിത്
കൊച്ചി: എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് യുവ പ്രതിഭകളെ ശാക്തീകരിക്കുന്ന പ്ലാറ്റ്ഫോമായ ഐഡിയേഷന്‍ എക്സ് 2.0 പ്രഖ്യാപിച്ചു. ലൈഫ് ഇന്‍ഷുറന്‍സ് മേഖലയില്‍ നവീന ആശയങ്ങള്‍ കൊണ്ടുവരാന്‍ വിദ്യാര്‍ഥികളെ ശാക്തീകരിക്കുന്ന എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സിന്റെ നവീന സംരംഭമായ ഐഡിയേഷന്‍ എക്സ് 2.0 ന്റെ രണ്ടാം പതിപ്പാണിത്. ‘2047ഓടെ എല്ലാവര്ക്കും ഇന്‍ഷുറന്‍സ്’ എന്ന രാജ്യ താല്പര്യത്തിനു മുതല്ക്കൂട്ടാകാന് ഇന്ത്യയിലെ മികച്ച 100 ബി-സ്കൂളുകളില്‍ നിന്നുള്ള പ്രതിഭാധനരായ വിദ്യാര്‍ഥികള്‍ക്ക് ഐഡിയേഷന്‍ എക്സ് 2.0ന്റെ രണ്ടാം പതിപ്പ് പ്രോത്സാഹനം നല്‍കുമെന്ന് എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് അധികൃതര്‍ വ്യക്തമാക്കി. ഇന്ത്യയിലുടനീളമുള്ള മികച്ച 100 ബി-സ്കൂളുകളിലേക്ക് വ്യാപിപ്പിക്കുന്ന രണ്ടാം പതിപ്പില്‍ 25,000ത്തിലധികം വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കും. കൂടാതെ ആദ്യ പതിപ്പിനേക്കാള്‍ കൂടുതല്‍ വ്യാപ്തിയുള്ളതായിരിക്കും രണ്ടാം പതിപ്പെന്നും എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് അധികൃതര്‍ അറിയിച്ചു. രാജ്യത്തെ നവീന ആശയക്കാരായ യുവ മനസുകളെ പ്രോത്സാഹിപ്പിക്കുന്നതിന് പുറമേ അവര്‍ക്ക് ലൈഫ് ഇന്‍ഷുറന്‍സ് മേഖലയുടെ വളര്‍ച്ചയ്ക്ക് സംഭാവന നല്‍കാനുള്ള വലിയ അവസരങ്ങള്‍ കൂടി ഈ സംരംഭം ഒരുക്കുന്നു.
ഈ സംരംഭത്തിന്റെ ഭാഗമായി എസ്ബിഐ ലൈഫ് തങ്ങളുടെ ക്യാമ്പസ് എന്‍ഗേജ്മെന്റ് ഡ്രൈവിന് തുടക്കമിട്ടു. എന്ഐഎംഎന്എസ്, ഐഐഎം ലഖ്നൗ, ഐഐഎം കോഴിക്കോട്, സേവ്യര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഭുവനേശ്വര്‍ തുടങ്ങി രാജ്യത്തെ പ്രമുഖ ബി-സ്കൂളുകളില്‍ നേരിട്ടുള്ള പരിപാടികളിലൂടെയും വെര്‍ച്വല്‍ പരിപാടികളിലൂടെയും സമ്മിശ്രമായി ഈ എന്‍ഗേജ്മെന്റ് ഡ്രൈവ് നടക്കും. ഈ സംരംഭത്തില്‍ പങ്കാളികളാവുന്നതിന് േേവു:െ//യെശഹശളലശറലമശേീിഃ.രീാ/ എന്ന മൈക്രോസൈറ്റിലൂടെ ഇന്ത്യയിലെ മികച്ച 100 ബി-സ്കൂളുകള്‍ക്കും തിരഞ്ഞെടുക്കപ്പെട്ട ബിരുദ കോളജുകള്‍ക്കും ഇപ്പോള്‍ മുതല്‍ രജിസ്ട്രേഷന് നടത്താം

