കേരള ബ്രാന്‍ഡ്’ വിപുലീകരിക്കുന്നു: 10 പുതിയ ഉല്‍പ്പന്നങ്ങള്‍ കൂടി ഉള്‍പ്പെടുത്തി

കേരളം എന്ന ബ്രാന്‍ഡിനുള്ള വര്‍ധിച്ച മൂല്യം  വ്യവസായ വളര്‍ച്ചയ്ക്ക് ഉപയോഗപ്പെടുത്തണം: മന്ത്രി പി രാജീവ്
കൊച്ചി: കോവിഡിന് ശേഷം കേരളം എന്ന ബ്രാന്‍ഡിനുള്ള വര്‍ധിച്ച മൂല്യം സംസ്ഥാനത്തിന്റെ വ്യവസായ വളര്‍ച്ചയ്ക്ക് ഉപയോഗപ്പെടുത്തണമെന്ന് വ്യവസായ മന്ത്രി പി. രാജീവ് അഭിപ്രായപ്പെട്ടു. കേരളത്തിന്റെ ഉല്‍പ്പന്നങ്ങള്‍ക്ക് അന്താരാഷ്ട്ര നിലവാരം ഉറപ്പാക്കുന്ന ‘കേരള ബ്രാന്‍ഡ്’ (നന്മ) പദ്ധതിയുടെ രൂപരേഖ വിപുലീകരണത്തിന്റെ ഭാഗമായി കൊച്ചിയില്‍ നടന്ന ശില്‍പ്പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യവസായ വാണിജ്യ വകുപ്പ്, കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന്‍ (കെ-ബിപ്), കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ (കെ.എസ്.ഐ.ഡി.സി.), കിന്‍ഫ്ര, ‘റൈസിംഗ് ആന്‍ഡ് ആക്‌സിലറേറ്റിംഗ് എം.എസ്.എം.ഇ പെര്‍ഫോമന്‍സ്’ (RAMP) എന്ന കേന്ദ്ര പദ്ധതിയുടെയും ഭാഗമായാണ് ശില്‍പ്പശാല സംഘടിപ്പിച്ചത്.സ്മാര്‍ട്ട് ഇക്കോണമിയും ചെറുകിട വ്യവസായങ്ങളും
മറ്റ് രാജ്യങ്ങളിലേക്ക് പോയവരെ കേരളത്തിലേക്ക് തിരിച്ച് വിളിച്ച് ഒരു സ്മാര്‍ട്ട് ഇക്കോണമി രൂപീകരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി രാജീവ് പറഞ്ഞു. ചെറുകിട വ്യവസായങ്ങളുടെ വളര്‍ച്ചയ്ക്കാണ് മുന്‍ഗണന നല്‍കുന്നത്.

വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, വ്യവസായ വാണിജ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ജി രാജീവ്  ‘കേരള ബ്രാന്‍ഡ്’ ആശയത്തെക്കുറിച്ചും ശില്‍പ്പശാലയുടെ ഘടനയെക്കുറിച്ചും ഡയറക്ടര്‍ പി. വിഷ്ണുരാജ് ഐ.എ.എസ്. വിശദീകരിച്ചു. കെ.എസ്.ഐ.ഡി.സി. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍. ഹരി കൃഷ്ണന്‍ ഐ.ആര്‍.ടി.എസ്., എം.എസ്.എം.ഇ-ഡി.എഫ്.ഒ തൃശൂര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ മാര്‍ട്ടിന്‍ ചാക്കോ, വ്യവസായ വാണിജ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഷബീര്‍ എം. എന്നിവരും ശില്‍പ്പശാലയില്‍ പങ്കെടുത്തു.’കേരള ബ്രാന്‍ഡ്’ (നന്മ) പദ്ധതി: ലക്ഷ്യങ്ങളും പുതിയ ഉല്‍പ്പന്നങ്ങളും സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന ഉന്നത ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ക്ക് തനതായൊരു മേല്‍വിലാസം നല്‍കുകയാണ് ‘കേരള ബ്രാന്‍ഡ്’ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നിലവില്‍ വെളിച്ചെണ്ണയ്ക്ക് ‘കേരള ബ്രാന്‍ഡ്’ സര്‍ട്ടിഫിക്കേഷന്‍  നല്‍കിവരുന്നുണ്ട്. ഉത്തരവാദിത്തത്തോടെ നിര്‍മിച്ച്, ഉയര്‍ന്ന ഗുണമേന്മ ഉറപ്പാക്കുന്ന സംസ്ഥാനത്തെ ഉത്പന്നങ്ങളെ ആഗോള വിപണിയിലേക്ക് എത്തിക്കുക എന്നതാണ് ഈ ബ്രാന്‍ഡിംഗ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഉപഭോക്താക്കള്‍ക്ക് ഉത്പന്നങ്ങളുടെ ആധികാരികതയും നിലവാരവും ഉറപ്പുനല്‍കുന്ന ഒരു സാക്ഷ്യപത്ര സംവിധാനവും ഇതിനൊപ്പമുണ്ട്.പത്ത് പുതിയ ഉത്പന്നങ്ങളെക്കൂടി ‘കേരള ബ്രാന്‍ഡ്’ സര്‍ട്ടിഫിക്കേഷനായി തിരഞ്ഞെടുത്തിട്ടുണ്ട്. ഭക്ഷ്യവിഭാഗത്തില്‍ കോഫി, ചായ, തേന്‍, നെയ്യ്, പാക്കേജ്ഡ് കുടിവെള്ളം എന്നിവയും ഭക്ഷ്യേതര വിഭാഗത്തില്‍  പ്ലൈവുഡ്, പാദരക്ഷകള്‍, പി.വി.സി പൈപ്പുകള്‍, സര്‍ജിക്കല്‍ റബ്ബര്‍ ഗ്ലൗസ്, കാലിത്തീറ്റ എന്നിവയ്ക്കുമാണ് സര്‍്ടിഫിക്കേഷന്‍
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു