നിര്‍മ്മാണ, അടിസ്ഥാന സൗകര്യ, എഞ്ചിനീയറിംഗ് മേഖലകളില്‍ 30 വര്‍ഷത്തിലേറെ കാലത്തെ പരിചയസമ്പന്നതയോടൊപ്പം ഇന്ത്യയിലും ഗള്‍ഫ് രാജ്യങ്ങളിലും നടപ്പിലാക്കിയ വന്‍കിട പദ്ധതികളില്‍ നിന്നുള്ള അനുഭവ പരിചയവും കൈമുതലാക്കിയാണ് ബിജു മഹിമ യുസ്ഫിയറില്‍ എത്തുന്നത്.
കൊച്ചി: ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ അനുബന്ധ സ്ഥാപനമായ യുസ്ഫിയറിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി ബിജു മഹിമയെ നിയമിച്ചു. നിര്‍മ്മാണ, അടിസ്ഥാന സൗകര്യ, എഞ്ചിനീയറിംഗ് മേഖലകളില്‍ 30 വര്‍ഷത്തിലേറെ കാലത്തെ പരിചയസമ്പന്നതയോടൊപ്പം ഇന്ത്യയിലും ഗള്‍ഫ് രാജ്യങ്ങളിലും നടപ്പിലാക്കിയ വന്‍കിട പദ്ധതികളില്‍ നിന്നുള്ള അനുഭവ പരിചയവും കൈമുതലാക്കിയാണ് ബിജു മഹിമ യുസ്ഫിയറില്‍ എത്തുന്നത്.എക്‌സ്എല്‍ആര്‍ഐ ജംഷഡ്പൂരില്‍ നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനിലും മാനേജ്‌മെന്റിലും പിജിസിബിഎം, നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി, കാലിക്കറ്റില്‍ നിന്ന് സ്ട്രക്ചറല്‍ എഞ്ചിനീയറിംഗില്‍ എംടെക്, മാര്‍ അത്തനേഷ്യസ് കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ നിന്ന് സിവില്‍ എഞ്ചിനീയറിംഗില്‍ ബിടെക് എന്നിവ ബിജു മഹിമ നേടിയിട്ടുണ്ട്. പ്രശസ്തമായ ഇന്ത്യന്‍ എഞ്ചിനീയറിംഗ് സര്‍വീസസിന്റെ ക്വാളിഫൈഡ് ഓഫീസര്‍ കൂടിയാണ് അദ്ദേഹം.
മിലിട്ടറി എഞ്ചിനീയറിംഗ് സര്‍വീസസിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. യുസ്ഫിയറില്‍ ചേരുന്നതിന് മുമ്പ് ബിജു മഹിമ ജിന്‍ഡാല്‍ സ്റ്റീല്‍ ആന്റ് പവര്‍ ലിമിറ്റഡില്‍ വൈസ് പ്രസിഡന്റായിരുന്നു. ലുലു ഇന്‍ഫ്ര ബില്‍ഡില്‍ പ്രോജക്ട് മേധാവിയായും പ്രവര്‍ത്തിച്ച അദ്ദേഹം 1500 കോടി രൂപയുടെ കൊച്ചിയിലെ ലുലു ഐടി പാര്‍ക്ക് പ്രോജക്ടിന് നേതൃത്വം നല്‍കി.നേരത്തെ, യുഎഇയിലെ എമിറേറ്റ്‌സ് എഞ്ചിനീയറിംഗ് സര്‍വീസസിലും സൗദി അറേബ്യയിലെ അല്‍ സമില്‍ ഇന്‍ഡസ്ട്രീസിലും അദ്ദേഹം വ്യാവസായിക, വാണിജ്യ അടിസ്ഥാന സൗകര്യങ്ങളുടെ എഞ്ചിനീയറിംഗ്, ഡിസൈന്‍, ഘടനാപരമായ നിര്‍വ്വഹണം എന്നിവയ്ക്ക് നേതൃത്വം നല്‍കി. നിര്‍മ്മാണ വ്യവസായത്തിന്റെ ഈ നിര്‍ണ്ണായക ഘട്ടത്തില്‍ യുസ്ഫിയറില്‍ ചേരുന്നതില്‍ അഭിമാനിക്കുന്നുവെന്നും ‘സ്പീഡ്ബില്‍ഡ്’, ‘സ്മാര്‍ട്ട്ബില്‍ഡ്’, ‘സസ്‌റ്റെയിന്‍ബില്‍ഡ്’ എന്നിവയിലൂടെ അടിസ്ഥാന സൗകര്യ വികസനത്തെ പുനര്‍നിര്‍വ്വചിക്കുക എന്ന കാഴ്ചപ്പാടിലൂടെ വേഗമേറിയതും സുസ്ഥിരവും ഉന്നത നിലവാരം പുലര്‍ത്തുന്നതുമായ ഭാവിയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന നിര്‍മ്മാണ മാര്‍ഗ്ഗങ്ങള്‍ ലഭ്യമാക്കുകയാണ് തന്റെ ലക്ഷ്യമെന്നും യുസ്ഫിയറിന്റെ സിഇഒ പദവി ഏറ്റെടുത്തുകൊണ്ട് ബിജു മഹിമ പറഞ്ഞു.

