റെനോ ഗ്രൂപ്പിന്റെ ഏറ്റവും വലിയ ഡിസൈന്‍ സെന്റര്‍ ഫ്രാന്‍സിനു പുറത്ത് ആരംഭിക്കാനുള്ള കൂടുതല്‍ വിപുലമായ നീക്കങ്ങളുടെ ഭാഗമാണ് ഈ തീരുമാനം. ഇന്ത്യയിലെ വില്‍പന വര്‍ധിപ്പിക്കാനും ഈ സുപ്രധാന വ്യവസായ ഹബ്ബില്‍ നിന്നുള്ള കയറ്റുമതി വിപുലമാക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്.
കൊച്ചി: റെനോ ഗ്രൂപ്പ് ഇന്ത്യയില്‍ തങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നു. രാജ്യത്തെ സുപ്രധാന അന്താരാഷ്ട്ര ഹബ് ആക്കി മാറ്റുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായി ചെന്നൈയിലെ തങ്ങളുടെ സംയുക്ത പ്ലാന്റിന്റെ (റെനോ നിസാന്‍ ഓട്ടോമോട്ടീവ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ആര്‍എന്‍എഐപിഎല്‍) നിസാന്റെ കൈവശം ശേഷിച്ചിരുന്ന 51 ശതമാനം ഓഹരികള്‍ കൂടി സ്വന്തമാക്കുകയും അതിന്റെ പൂര്‍ണ ഉടമസ്ഥത കൈവശമാക്കുകയും ചെയ്തു. ആര്‍എന്‍എഐപിഎല്‍ ഇപ്പോള്‍ പൂര്‍ണമായും റെനോ ഗ്രൂപ്പിന്റെ സംയോജിത സാമ്പത്തിക കണക്കുകള്‍ക്കു കീഴില്‍ വരും. റെനോ ഗ്രൂപ്പിന്റെ ഏറ്റവും വലിയ ഡിസൈന്‍ സെന്റര്‍ ഫ്രാന്‍സിനു പുറത്ത് ആരംഭിക്കാനുള്ള കൂടുതല്‍ വിപുലമായ നീക്കങ്ങളുടെ ഭാഗമാണ് ഈ തീരുമാനം. ഇന്ത്യയിലെ വില്‍പന വര്‍ധിപ്പിക്കാനും ഈ സുപ്രധാന വ്യവസായ ഹബ്ബില്‍ നിന്നുള്ള കയറ്റുമതി വിപുലമാക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്.

