സിസ്റ്റംസ് എഞ്ചിനീയറിംഗ്, ഇ/ഇ ആര്‍ക്കിടെക്ചര്‍, മൊബിലിറ്റി പ്ലാറ്റ്‌ഫോം വികസനം എന്നിവയിലുള്ള ടാറ്റ ടെക്‌നോളജീസിന്റെ വൈദഗ്ധ്യം എമേഴ്‌സണിന്റെ സോഫ്റ്റ്‌വെയര്‍ബന്ധിത ടെസ്റ്റ്, മെഷര്‍മെന്റ് സൊല്യൂഷനുകളുമായി സംയോജിപ്പിക്കുന്നതിലൂടെ, അടുത്ത തലമുറ മൊബിലിറ്റിയുടെ സങ്കീര്‍ണ്ണതകള്‍ നേരിടാന്‍ നിര്‍മ്മാതാക്കളെ ശാക്തീകരിക്കുക എന്നതാണ് ഈ പങ്കാളിത്തത്തിന്റെ ലക്ഷ്യം.
കൊച്ചി: ആഗോള പ്രോഡക്ട് എഞ്ചിനീയറിംഗ്, ഡിജിറ്റല്‍ സേവന കമ്പനിയായ ടാറ്റ ടെക്‌നോളജീസും അഡ്വാന്‍സ്ഡ് ഓട്ടോമേഷന്‍ സൊല്യൂഷന്‍ സാങ്കേതികവിദ്യയിലെ ആഗോള മുന്‍നിരക്കാരുമായ എമേഴ്‌സണും സംയുക്തമായി ഓട്ടോമോട്ടീവ്, എയ്‌റോസ്‌പേസ്, വാണിജ്യ വാഹന മേഖലകളിലെ ആഗോള നിര്‍മ്മാതാക്കള്‍ക്കായുള്ള ടെസ്റ്റിംഗ്‌വാലിഡേഷന്‍ പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനുള്ള സഹകരണം പ്രഖ്യാപിച്ചു.സിസ്റ്റംസ് എഞ്ചിനീയറിംഗ്, ഇ/ഇ ആര്‍ക്കിടെക്ചര്‍, മൊബിലിറ്റി പ്ലാറ്റ്‌ഫോം വികസനം എന്നിവയിലുള്ള ടാറ്റ ടെക്‌നോളജീസിന്റെ വൈദഗ്ധ്യം എമേഴ്‌സണിന്റെ സോഫ്റ്റ്‌വെയര്‍ബന്ധിത ടെസ്റ്റ്, മെഷര്‍മെന്റ് സൊല്യൂഷനുകളുമായി സംയോജിപ്പിക്കുന്നതിലൂടെ, അടുത്ത തലമുറ മൊബിലിറ്റിയുടെ സങ്കീര്‍ണ്ണതകള്‍ നേരിടാന്‍ നിര്‍മ്മാതാക്കളെ ശാക്തീകരിക്കുക എന്നതാണ് ഈ പങ്കാളിത്തത്തിന്റെ ലക്ഷ്യം.
കണക്റ്റഡ്, ഓട്ടോണമസ്, സോഫ്റ്റ്‌വെയര്‍ ബന്ധിത മൊബിലിറ്റി പ്ലാറ്റ്‌ഫോമുകളുടെ വര്‍ദ്ധിച്ചുവരുന്ന സങ്കീര്‍ണ്ണതയെ അഭിസംബോധന ചെയ്യുന്ന ഓട്ടോമേറ്റഡ് ടെസ്റ്റിംഗും വാലിഡേഷന്‍ പരിഹാരങ്ങളും കണ്ടത്തുന്നതിന് എമേഴ്‌സണുമായി സഹകരിക്കുന്നതില്‍ തങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ടെന്ന് ടാറ്റ ടെക്‌നോളജീസിന്റെ ഓട്ടോമോട്ടീവ് സെയില്‍സ് പ്രസിഡന്റും മേധാവിയുമായ നചികേത് പരഞ്ജ്‌പെ പറഞ്ഞു. ഈ പങ്കാളിത്തം ഒരു സോഫ്റ്റ്‌വെയര്‍ ബന്ധിത ഭാവി രൂപകല്‍പ്പന ചെയ്യുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധതയെ ശക്തിപ്പെടുത്തുന്നു, നിര്‍മ്മാതാക്കളെ വേഗത്തില്‍ നവീകരിക്കാനും മികച്ച ഉപഭോക്തൃ അനുഭവം നല്‍കുന്ന കണക്റ്റഡ്, ഓട്ടോണമസ്, സുസ്ഥിര മൊബിലിറ്റി സാദ്ധ്യമാക്കാനും ഈ സഹകരണം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

