3 മുതല്‍ 5 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്കാണ് ഉയര്‍ന്ന പലിശയായ 7.60 ശതമാനം ലഭിക്കുക.
കൊച്ചി: ശ്രീറാം ഗ്രൂപ്പിന് കീഴിലുള്ള മുന്‍നിര ബാങ്കിതര ധനകാര്യ സ്ഥാപനമായ ശ്രീറാം ഫിനാന്‍സ് പുതുക്കിയ പലിശ നിരക്കുകള്‍ പ്രഖ്യാപിച്ചു. പുതുക്കിയ നിരക്ക് പ്രകാരം, വിവിധ കാലയളവിലേക്കുള്ള സ്ഥിരനിക്ഷേപങ്ങള്‍ക്ക് 7 ശതമാനം മുതല്‍ 7.60 ശതമാനം വരെ പലിശ ലഭിക്കും. 3 മുതല്‍ 5 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്കാണ് ഉയര്‍ന്ന പലിശയായ 7.60 ശതമാനം ലഭിക്കുക. സ്ത്രീ നിക്ഷേപകരുടെ പലിശ നിരക്കില്‍ 0.05 ശതമാനത്തിന്റെ അധിക പലിശയും നല്‍കും. മുതിര്‍ന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപങ്ങളില്‍ 0.50 ശതമാനം അധിക പലിശ ലഭിക്കും.
പുതുക്കുന്ന എല്ലാ സ്ഥിരനിക്ഷേപങ്ങള്‍ക്കും വാര്‍ഷിക നിരക്കില്‍ 0.15 ശതമാനത്തിന്റെ അധിക നേട്ടമുണ്ടാകും. പുതിയ നിക്ഷേപങ്ങള്‍ക്ക് പുറമെ, 10 കോടി രൂപവരെ പുതുക്കുന്ന നിക്ഷേപങ്ങള്‍ക്കും ഈ പലിശ നിരക്ക് ബാധകമായിരിക്കും. ഫിക്‌സഡ് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനുകളുടെ (എഫ്‌ഐപി) നിരക്കുകളിലും മാറ്റം വരുത്തിയിട്ടുണ്ട്. പുതുക്കിയ നിരക്ക് പ്രകാരം, വിവിധ കാലയളവിലേക്കുള്ള എഫ്‌ഐപികള്‍ക്ക് 7 ശതമാനം മുതല്‍ 7.60 ശതമാനം വരെ പലിശ ലഭിക്കും.നിക്ഷേപ പദ്ധതികള്‍ക്കനുസരിച്ച് പലിശ നിരക്കുകളില്‍ മാറ്റം വരും. ആഗസ്റ്റ് 5 മുതലുള്ള നിക്ഷേപങ്ങള്‍ക്ക് നിരക്ക് ബാധകമായിരിക്കുമെന്ന് ശ്രീറാം ഫിനാന്‍സ് അറിയിച്ചു.

