ആനന്ദ് അഗര്‍വാള്‍ ഹിന്ദുജ ഗ്രൂപ്പ് പ്രസിഡന്റ്  ഫിനാന്‍സ്

ഹിന്ദുജ ഗ്രൂപ്പിന്റെ  ബിസിനസ്സുകള്‍  തന്ത്രപരമായ വികസനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ശക്തമായ സാമ്പത്തിക നേതൃത്വം നിര്‍ണായകമാണ്.
കൊച്ചി: ഹിന്ദുജ ഗ്രൂപ്പ് ആനന്ദ് അഗര്‍വാളിനെ ഗ്രൂപ്പ് പ്രസിഡന്റ്  ഫിനാന്‍സ് ആയി നിയമിച്ചു.  മൂന്നു ദശകത്തിലേറെ പ്രവൃത്തി പരിചയമുള്ള അദ്ദേഹം കൃഷിക്ക് ആവശ്യമായ സാധനങ്ങള്‍, ഇന്‍ഫ്രാസ്ട്രക്ചര്‍ (പവര്‍), എഫ്എംസിജി, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, സിമന്റ് ലോഹങ്ങള്‍, ബാങ്കിംഗ് പേയ്‌മെന്റ് സേവനങ്ങള്‍ തുടങ്ങിയ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കോര്‍പ്പറേറ്റ് ഫിനാന്‍സ്, ട്രഷറി, എം ആന്റ് എ, ക്യാപിറ്റല്‍ സ്ട്രാറ്റജി, ഇന്‍വെസ്റ്റര്‍ റിലേഷന്‍സ് എന്നിവയില്‍ അദ്ദേഹത്തിന് വൈദഗ്ധ്യമുണ്ട്. ഹിന്ദുജ ഗ്രൂപ്പിന്റെ  ബിസിനസ്സുകള്‍  തന്ത്രപരമായ വികസനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ശക്തമായ സാമ്പത്തിക നേതൃത്വം നിര്‍ണായകമാണ്. കോര്‍പ്പറേറ്റ് ഫിനാന്‍സിലും ലയന എറ്റെടുപ്പുകളിലും ആനന്ദിന്റെ മികവുറ്റ അനുഭവസമ്പത്തും, വലിയ സാമ്പത്തിക തന്ത്രങ്ങള്‍ കൈകാര്യം ചെയ്യാനുള്ള അദ്ദേഹത്തി കഴിവുകളും ഗ്രൂപ്പിന്റെ വളര്‍ച്ചയ്ക്ക് നിര്‍ണായകമാകും. തങ്ങളുടെ അടുത്ത ഘട്ട വികസനത്തില്‍ അദ്ദേഹം സുപ്രധാന സംഭാവന നല്‍കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ഹിന്ദുജ ഗ്രൂപ്പ് പ്രസിഡന്റ് എച്ച്ആര്‍ അമിത് ചിഞ്ചോലിക്കര്‍ പറഞ്ഞു.ഹിന്ദുജ ഗ്രൂപ്പിന്റെ സാമ്പത്തിക സംവിധാനം ശക്തിപ്പെടുത്തിയും തന്ത്രപരമായ നടപടികള്‍ക്ക് പിന്തുണ നല്‍കിയും ഹിന്ദുജ ഗ്രൂപ്പിന്റെ തുടര്‍ച്ചയായ വളര്‍ച്ചയ്ക്ക് സംഭാവന നല്‍കാന്‍ ആഗ്രഹിക്കുന്നു. സാമ്പത്തിക കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും മൂലധന വിനിയോഗം മെച്ചപ്പെടുത്തുന്നതിനും   ഗ്രൂപ്പിന്റെ വിപുലീകരണ പദ്ധതികളെ പിന്തുണയ്ക്കുന്നതിനും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ഹിന്ദുജ ഗ്രൂപ്പ് പ്രസിഡന്റ്്  ഫിനാന്‍സ്, ആനന്ദ് അഗര്‍വാള്‍ പറഞ്ഞു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു