‘ഫ് ളൈറ്റ്‌സ്’ അവതരിപ്പിച്ച് സൂപ്പര്‍ മണി

കൂടുതല്‍ റിവാര്‍ഡുകള്‍ ലഭിക്കുന്ന ഈ സേവനം ക്ലിയര്‍ട്രിപ്പ് വഴിയാണ് നടപ്പാക്കുന്നതെന്ന് സൂപ്പര്‍ മണിയുടെ സ്ഥാപകനും സിഇഒയുമായ പ്രകാശ് സിക്കാരിയ പറഞ്ഞു
കൊച്ചി: ഇന്ത്യയിലെ യുപിഐഫസ്റ്റ് പ്ലാറ്റ്‌ഫോമുകളിലൊന്നായ സൂപ്പര്‍മണി, പുതുതലമുറ യാത്രക്കാരെ ലക്ഷ്യം വച്ചുള്ള ഫ്‌ളൈറ്റ് ബുക്കിംഗ് സേവനമായ ‘ഫ് ളൈറ്റ്‌സ്’ ആരംഭിച്ചു. കൂടുതല്‍ റിവാര്‍ഡുകള്‍ ലഭിക്കുന്ന ഈ സേവനം ക്ലിയര്‍ട്രിപ്പ് വഴിയാണ് നടപ്പാക്കുന്നതെന്ന് സൂപ്പര്‍ മണിയുടെ സ്ഥാപകനും സിഇഒയുമായ പ്രകാശ് സിക്കാരിയ പറഞ്ഞു. ഇത് യുപിഐ വഴി ആഭ്യന്തര വിമാനങ്ങള്‍ സുഗമമായി ബുക്ക് ചെയ്യാന്‍ ഉപയോക്താക്കളെ സഹായിക്കുന്നു. അതോടൊപ്പംതന്നെ മറ്റ് ഓഫറുകള്‍ക്ക് പുറമെ 5% കൂടുതല്‍ ആനുകൂല്യം കൂടി ഇത് നല്‍കുന്നു. ‘ഫ് ളൈറ്റ്‌സ്’ വഴി, യുപിഐ ഉപയോഗിച്ചുള്ള യാത്രാ ബുക്കിംഗുകള്‍ക്ക് കിട്ടാവുന്ന മൂല്യം നേരിട്ട് ലഭ്യമാക്കുകയാണ് ചെയ്യുന്നതെന്നും പ്രകാശ് സിക്കാരിയ പറഞ്ഞു. ഇന്ത്യയിലെ 85% ഡിജിറ്റല്‍ ഇടപാടുകളും യുപിഐ വഴിയാണ് നടക്കുന്നത് എന്ന് 2024ലെ ഐഎംഎഫ് റിപോര്‍ട്ടുകള്‍ പറയുന്നു. പുതുതലമുറ ആഗ്രഹിക്കുന്ന തരത്തില്‍ പേയ്‌മെന്റുകള്‍ക്ക് സുഗമമാക്കുകയാണ് സൂപ്പര്‍ മണി ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു