ബോളിവുഡ് താരം അമിതാഭ് ബച്ചനൊപ്പം ഹോട്ട് സീറ്റില്‍ മത്സരിക്കാനുള്ള അവസരമാണ് ഉപയോക്താക്കളെ കാത്തിരിക്കുന്നത്.
കൊച്ചി: ഭീം സര്‍വീസസ് ലിമിറ്റഡ് വികസിപ്പിച്ച ഇന്ത്യന്‍ പേയ്മെന്റ് ആപ്പായ ഭീം ആപ്പ് സോണി എന്റര്‍ടെയ്ന്‍മെന്റ് ടെലിവിഷനുമായി സഹകരിച്ച് കോന്‍ ബനേഗ ക്രോര്‍പതിയുടെ ഭാഗമായി ‘ഗോള്‍ഡന്‍ വീക്ക്’എന്ന പേരില്‍ പ്രത്യേക ഷോ ആരംഭിക്കുന്നു. രാജ്യത്തുടനീളം സുരക്ഷിതവും സൗകര്യപ്രദവുമായ പണമിടപാട് രീതികള്‍ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ട് ആരംഭിക്കുന്ന ടിവി ഷോയില്‍ പ്രശസ്ത ബോളിവുഡ് താരം അമിതാഭ് ബച്ചനൊപ്പം ഹോട്ട് സീറ്റില്‍ മത്സരിക്കാനുള്ള അവസരമാണ് ഉപയോക്താക്കളെ കാത്തിരിക്കുന്നത്.ഗെയിമില്‍ പങ്കെടുക്കുന്നതിനായുള്ള രജിസ്ട്രേഷന്‍ വിന്‍ഡോ സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഒക്ടോബര്‍ 10 വരെ ഉപയോക്താക്കള്‍ക്കായി തുറന്നിരിക്കുമെന്ന് ഭീം സര്‍വീസസ് ലിമിറ്റഡ് അറിയിച്ചു. ഭീം പേയ്മെന്റ് ആപ്പിന്റെ തിരഞ്ഞെടുക്കപ്പെടുന്ന 10 ഉപയോക്താക്കള്‍ക്ക് ഷോയില്‍ പങ്കെടുത്ത് ഫാസ്റ്റസ്റ്റ് ഫിംഗര്‍ ഫസ്റ്റ് റൗണ്ടില്‍ കളിക്കാന്‍ അവസരം ലഭിക്കും. ഒരാഴ്ച നീളുന്ന അഞ്ച് എപ്പിസോഡുകളുള്ള ഗെയിം ഷോ സോണി ടിവിയില്‍ പ്രക്ഷേപണം ചെയ്യും.ഗോള്‍ഡന്‍ വീക്ക് ഷോയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ tthps://www.bhimupi.org.in/ എന്ന വെബ്സൈറ്റില്‍ ലഭിക്കും.

