മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സിന് അറ്റാദായത്തില്‍ 28.15 ശതമാനം വര്‍ധന

 കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 23.52 കോടി രൂപയായിരുന്നു.
കൊച്ചി: മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ലിമിറ്റഡ് 2025 ജൂണ്‍ 30-ന് അവസാനിച്ച പാദത്തിലെ സാമ്പത്തിക ഫലങ്ങള്‍ പ്രഖ്യാപിച്ചു. 2026 സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തില്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള മൊത്തം വരുമാനം 225.72 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തില്‍ ഇത്  185.56 കോടി രൂപയായിരുന്നു. ഈ പാദത്തിലെ അറ്റാദായം 30.14 കോടി രൂപയാണ്, കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 23.52 കോടി രൂപയായിരുന്നു. 2025 ജൂണ്‍ 30-ലെ കണക്കനുസരിച്ച് കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 4,477.66 കോടി രൂപയിലെത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ഇതേ കാലയളവില്‍ ഇത്  3,524.94 കോടി രൂപയായിരുന്നു. ഈ മൊത്തത്തിലുള്ള വളര്‍ച്ച, തങ്ങളുടെ   മൂല്യവര്‍ദ്ധിത സേവനങ്ങളുടെയും ഉപഭോക്താക്കള്‍ അര്‍പ്പിക്കുന്ന തുടര്‍ച്ചയായവിശ്വാസത്തിന്റെയും തെളിവാണെന്ന് മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ മാത്യു മുത്തൂറ്റ് പറഞ്ഞു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു