പ്രീമിയം അരിയില്‍ നിന്നും തയ്യാറാക്കുന്ന പുതിയ ഗ്ലൂട്ടന്‍ ഫ്രീ 2 മിനിറ്റ് ഇന്‍സ്റ്റന്റ് റൈസ് ഉപ്പുമാവില്‍ യാതൊരുവിധ പ്രിസര്‍വേറ്റീവുകളും ചേര്‍ത്തിട്ടില്ലെന്ന് ഡബിള്‍ ഹോഴ്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വിനോദ് മഞ്ഞില പറഞ്ഞു
കൊച്ചി : മഞ്ഞിലാസ് പ്രൈവറ്റ് ലിമിറ്റഡ് ബ്രാന്‍ഡായ ഡബിള്‍ ഹോഴ്സ്, അവരുടെ ഏറ്റവും പുതിയ ഉല്‍പ്പന്നമായ ഗ്ലൂട്ടന്‍ ഫ്രീ 2 മിനിറ്റ് ഇന്‍സ്റ്റന്റ് റൈസ് ഉപ്പുമ പുറത്തിറക്കി. കൊച്ചിയിലെ ഹോട്ടല്‍ ഹോളീഡേ ഇന്നില്‍ നടന്ന ചടങ്ങില്‍ നടിയും ഡബിള്‍ ഹോഴ്സ് ബ്രാന്‍ഡ് അംബാസഡറുമായ മമ്ത മോഹന്‍ദാസും ഡബിള്‍ ഹോഴ്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ . വിനോദ് മഞ്ഞിലയും ചേര്‍ന്നാണ് കമ്പനിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും വിശിഷ്ടാതിഥികളുടെയും സാന്നിധ്യത്തില്‍ ഉല്‍പ്പന്നം പുറത്തിറക്കിയത്. പ്രീമിയം അരിയില്‍ നിന്നും തയ്യാറാക്കുന്ന പുതിയ ഗ്ലൂട്ടന്‍ ഫ്രീ 2 മിനിറ്റ് ഇന്‍സ്റ്റന്റ് റൈസ് ഉപ്പുമാവില്‍ യാതൊരുവിധ പ്രിസര്‍വേറ്റീവുകളും ചേര്‍ത്തിട്ടില്ലെന്ന് ഡബിള്‍ ഹോഴ്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വിനോദ് മഞ്ഞില പറഞ്ഞു. വളരെ വേഗത്തില്‍ തയ്യാറാക്കാവുന്നതും പോഷകസമൃദ്ധവും ഗ്ലൂട്ടന്‍ ഫ്രീയും ആയ പ്രഭാതഭക്ഷണം ആഗ്രഹിക്കുന്ന ആധുനിക ഉപഭോക്താക്കളെ ഇത് ലക്ഷ്യമിടുന്നു.
മാറിക്കൊണ്ടിരിക്കുന്ന ഭക്ഷണരീതികള്‍ക്കും വേഗമേറിയ ജീവിതശൈലിക്കും അനുയോജ്യമായ രീതിയിലാണ് ഈ ഉല്‍പ്പന്നം തയ്യാറാക്കിയിരിക്കുന്നത്. ഭക്ഷണത്തിന്റെ തനിമ നിലനിര്‍ത്തിക്കൊണ്ട് ജീവിതം കൂടുതല്‍ എളുപ്പമാക്കുക എന്നതിലാണ് ഡബിള്‍ ഹോഴ്സ് വിശ്വസിക്കുന്നത്. അതേ ലക്ഷ്യത്തോടെയാണ് തങ്ങള്‍ ഗ്ലൂട്ടന്‍ ഫ്രീ 2 മിനിറ്റ് ഇന്‍സ്റ്റന്റ് റൈസ് ഉപ്പുമ എന്ന ഈ ഉല്‍പ്പന്നം വികസിപ്പിച്ചത്. പരമ്പരാഗത വിഭവങ്ങള്‍ എളുപ്പത്തില്‍ തയ്യാറാക്കി ആരോഗ്യകരവും രുചികരവുമായ രീതിയില്‍ ആസ്വദിക്കാന്‍ ജനങ്ങള്‍ക്ക് കഴിയണം. ജീവിതശൈലി മാറുമ്പോള്‍ നമ്മുടെ ആരോഗ്യസംബന്ധമായ ആശങ്കകളെയും നേരിടേണ്ടതതുണ്ട്. ഇന്ത്യയില്‍ ഗ്ലൂട്ടന്‍ സെന്‍സിറ്റിവിറ്റി വര്‍ധിച്ചുവരുന്നതായി പല പഠനങ്ങളും സൂചിപ്പിക്കുന്നുണ്ട്. ഓരോ പത്ത് പേരിലും ഒരാളെ ഇത് ബാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കൂടുതല്‍ കുടുംബങ്ങള്‍ ഗ്ലൂട്ടന്‍ ഫ്രീ ഉല്‍പ്പന്നങ്ങളെ ആശ്രയിക്കുന്നുണ്ട്. ഇത് മനസ്സില്‍ കണ്ടുകൊണ്ടാണ് പാരമ്പര്യതനിമയില്‍, ആരോഗ്യവും രുചിയും സമന്വയിക്കുന്ന അനായാസം തയ്യാറാക്കാവുന്ന ഈ ഉല്‍പ്പന്നത്തിലേക്ക് ഞങ്ങള്‍ എത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

