കിഴക്കമ്പലം ട്വന്റി20 മാളില്‍ ആഗസ്റ്റ് 25 ന് രാവിലെ 10ന് വില്‍പന ആരംഭിക്കും. മലയാളികള്‍ക്കുളള ഓണ സമ്മാനമണിതെന്ന് മാനേജിംഗ് ഡയറക്ടര്‍ സാബു എം.ജേക്കബ്ബ് പറഞ്ഞു
കൊച്ചി : കുട്ടികളുടെ വസ്ത്ര നിര്‍മ്മാണ രംഗത്തെ ആഗോള ബ്രാന്‍ഡായ കിറ്റെക്‌സ് തങ്ങളുടെ യു.എസ് ബ്രാന്‍ഡായ ‘ലിറ്റില്‍ സ്റ്റാറിനെ’ കേരള വിപണിയില്‍ അവതരിപ്പിക്കുന്നു. കിഴക്കമ്പലം ട്വന്റി20 മാളില്‍ ആഗസ്റ്റ് 25 ന് രാവിലെ 10ന് വില്‍പന ആരംഭിക്കും. മലയാളികള്‍ക്കുളള ഓണ സമ്മാനമണിതെന്ന് മാനേജിംഗ് ഡയറക്ടര്‍ സാബു എം.ജേക്കബ്ബ് പറഞ്ഞു. നവജാത ശിശുക്കള്‍ മുതല്‍ 15 വയസ് വരെ പ്രായമുളള കുട്ടികളുടെ വസ്ത്രങ്ങള്‍ ഓണം ഓഫറായി അമ്പത് ശതമാനം വിലക്കുറവില്‍ ഇവിടെ നിന്നും ലഭിക്കും. യു.എസിലെ ജനപ്രിയ ബ്രാന്‍ഡായ ലിറ്റില്‍ സ്റ്റാറിന്റെ കുട്ടികളുടെ സ്സ്‌ലീപ് സ്യൂട്ട്, ടിഷര്‍ട്ട്, ഷോര്‍ട്‌സ്, ത്രിഫോര്‍ത്ത്, ഷര്‍ട്ട്, പാന്റ്‌സ് തുടങ്ങിയവയെല്ലാം ഇവിടെനിന്ന് ആര്‍ക്കും വാങ്ങാമെന്നും സാബു എം.ജേക്കബ്ബ് അറിയിച്ചു.

