ഹോസ്‌പെക്‌സ് 2025’ന്  തുടക്കമായി

'ഹോസ്‌പെക്‌സ് 2025'  മെഡിക്കല്‍ ഉപകരണ പ്രദര്‍ശനം കാക്കനാട് കിന്‍ഫ്രാ എക്‌സിബിഷന്‍ പാര്‍ക്കില്‍ കേരള റബര്‍ ലിമിറ്റഡ്  എം.ഡി ഷീലാ തോമസ് ഉദ്ഘാടനം ചെയ്യുന്നു. കെ.എസ്.ഐ.ഡി.സി ചെയര്‍മാന്‍ സി. ബാലഗോപാല്‍, ഡോ.ജെ.എസ്.നിവിന്‍, ഐമെഡ് ദക്ഷിണേന്ത്യ മേധാവി രമ വേണുഗോപാല്‍, എംഎസ്എംഇ അസിസ്റ്റന്റ് ഡയറക്ടര്‍ ലജിതാ മോള്‍, ഡോ. അരുണ്‍ കൃഷ്ണ  തുടങ്ങിയവര്‍ സമീപം
കേരള റബര്‍ ലിമിറ്റഡ്  എം.ഡി ഷീലാ തോമസ് പ്രദര്‍ശനം ഉദ് ഘാടനം ചെയ്തു. എംഎസ്എംഇ അസിസ്റ്റന്റ് ഡയറക്ടര്‍ ലജിതാ മോള്‍ മുഖ്യഅതിഥിയായിരുന്നു.
കൊച്ചി:  ആരോഗ്യപരിചരണമേഖലയുമായി ബന്ധപ്പെട്ട് ഡോക്ടര്‍മാരാല്‍ നയിക്കപ്പെടുന്ന ഇന്ത്യയിലെ ഏക  പ്രദര്‍ശനമായ ‘ ഹോസ്‌പെക്‌സ് 2025’ നാലാമത് മെഡിക്കല്‍ ഉപകരണ പ്രദര്‍ശത്തിന് കാക്കനാട് കിന്‍ഫ്രാ എക്‌സിബിഷന്‍ പാര്‍ക്കില്‍ തുടക്കമായി. കേരള റബര്‍ ലിമിറ്റഡ്  എം.ഡി ഷീലാ തോമസ് പ്രദര്‍ശനം ഉദ് ഘാടനം ചെയ്തു. എംഎസ്എംഇ അസിസ്റ്റന്റ് ഡയറക്ടര്‍ ലജിതാ മോള്‍ മുഖ്യഅതിഥിയായിരുന്നു. കെ.എസ്.ഐ.ഡി.സി ചെയര്‍മാന്‍ സി. ബാലഗോപാല്‍, ഐമെഡ് ദക്ഷിണേന്ത്യ മേധാവി രമ വേണുഗോപാല്‍,  ഹോസ്‌പെക്‌സ് ഡയറക്ടര്‍മാരായ ഡോ. അരുണ്‍ കൃഷ്ണ, ഡോ.ജെ.എസ്.നിവിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ആഗസ്റ്റ് 23 ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ആരോഗ്യ പരിപാലനുവും എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കും. ഡയഗ്‌നോസിസ് രംഗത്തെ എ.ഐയുടെ സാധ്യതകളെക്കുറിച്ച് ഡോ.എ.വേലുമണി പ്രഭാഷണം നടത്തും.  വിദേശ പ്രതിനിധികളുമായുള്ള ബി ടു ബി മീറ്റിംഗുകള്‍, ആശുപത്രികളുമായി സംവാദം,  ആധുനിക  മാര്‍ക്കറ്റിംഗ് സാങ്കേതിക വിദ്യകള്‍ സംബന്ധിച്ച് ആശുപത്രികള്‍, ക്ലിനിക്കുകള്‍, ആരോഗ്യ വിദഗ്ദര്‍ എന്നിവര്‍ക്കായി എത്തിക്കല്‍ ഹോസ്പിറ്റല്‍ മാര്‍ക്കറ്റിംഗ് വര്‍ക്ക്‌ഷോപ്പ് ഉണ്ടാകും.  വൈകിട്ട് ഏഴിന് ആരോഗ്യപരിപാലന രംഗത്തെ വിവിധ തലങ്ങളിലെ മികവുകള്‍ക്ക് ഹോസ്‌പെക്‌സ് ഏര്‍പ്പെടുത്തിയിരിക്കുന്ന അവാര്‍ഡുകളുടെ വിതരണം നടക്കും  ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ഡോ.എ. വേലുമണിക്ക് ചടങ്ങില്‍ സമര്‍പ്പിക്കും.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു