ഒന്നിച്ചോണം പൊന്നോണം; വമ്പന്‍ പരിപാടികളുമായി ഐ സി എല്‍ ഫിന്‍കോര്‍പ്

തിരുവോണം എത്തുന്നതിന് മുന്‍പ് തന്നെ പുലികളും കുമ്മാട്ടി കൂട്ടവും നഗരവീഥികളില്‍ നിറഞ്ഞാടും.
ഇരിങ്ങാലക്കുട: ഐ സി എല്‍ ഫിന്‍കോര്‍പ് ഒരുക്കുന്ന ഒന്നിച്ചോണം പൊന്നോണം സെപ്തംബര്‍ 2 ന് ഇരിങ്ങാലക്കുടയില്‍ ഒരുക്കുന്നത് വമ്പന്‍ പരിപാടികള്‍.
തിരുവോണം എത്തുന്നതിന് മുന്‍പ് തന്നെ പുലികളും കുമ്മാട്ടി കൂട്ടവും നഗരവീഥികളില്‍ നിറഞ്ഞാടും. പുലികളി, കുമ്മാട്ടികളി, തുടങ്ങി നിരവധി വാദ്യഘോഷങ്ങളുടെ അകമ്പടിയോടെയുള്ള  ഘോഷയാത്ര സെപ്തംബര്‍ 2 ന് വൈകീട്ട് 5 ന് കൂടല്‍മാണിക്യം ക്ഷേത്ര പരിസരത്ത് നിന്ന് ആരംഭിച്ച് ഠാണാവ് വഴി മുനിസിപ്പല്‍ മൈതാനിയില്‍ അവസാനിയ്ക്കും. തുടര്‍ന്ന് സമാപന സമ്മേളനം നടക്കും. ഘോഷയാത്രയില്‍ ഫ് ളാഷ് മോബ് , തിരുവാതിരകളി, ഓണവുമായി ബന്ധപ്പെട്ട ഫാന്‍സി ഡ്രസ്സ് എന്നിവയില്‍ പങ്കെടുക്കാന്‍ സ്‌കൂളുകള്‍, കോളേജുകള്‍, റെസിഡന്‍സ് അസോസിയേഷനുകള്‍ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ക്ക് അവസരം ഉണ്ടായിരിക്കും.

പങ്കെടുക്കുന്നവര്‍ക്ക് 25,000 രൂപ മുതല്‍ ഉള്ള ക്യാഷ് പ്രൈസും എവര്‍ റോളിംങ്ങ് ട്രോഫിയും ഉണ്ടായിരിക്കും. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ റജിസ്ട്രര്‍ ചെയ്യുന്നതിനായി   85890 20658 എന്ന നമ്പറില്‍ ബന്ധപ്പെടുക.ആഘോഷ പരിപാടികളുടെ സുഗമമായ നടത്തിപ്പിന് 101 അംഗ സംഘാടക സമിതിയ്ക്ക് രൂപം നല്‍കി. നഗരസഭ ചെയര്‍പേഴ്‌സണ്‍ മേരികുട്ടി ജോയ് സംഘാടക സമിതി ചെയര്‍പേഴ്‌സണും സാം എസ് മാളിയേക്കള്‍ ജനറല്‍ കണ്‍വീനറുമായി തിരഞ്ഞെടുക്കപ്പെട്ടു. ഐ സി എല്‍ ഫിന്‍കോര്‍പ് ചെയര്‍മാന്‍ അഡ്വ. കെ ജി അനില്‍കുമാര്‍,ഹോള്‍ ടെം ഡയറക്ടര്‍ ഉമാ അനില്‍കുമാര്‍, കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ അഡ്വ. കെ എ ഗോപി, സോണിയ ഗിരി, കൃപേഷ് ചെമ്മണ്ട, ഷാജു പാറേക്കാടന്‍, യു പ്രദീപ് മേനോന്‍, സജു ചന്ദ്രന്‍, അബ്ദുള്‍ ഹഖ് മാസ്റ്റര്‍, സജീവന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു