പുതിയ ചുവട് വെയ്പുമായി ദശമി ഫിനാന്‍സ് ; നടി ഭാവന ബ്രാന്‍ഡ് അംബാസിഡര്‍

ദശമി ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ പുതിയ ലോഗോയുടെ പ്രകാശനം നടിയും കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡറുമായ ഭാവന, മാനേജിംഗ് ഡയറക്ടര്‍ അനിത ഫ്രാന്‍സിസ്, ചെയര്‍മാന്‍ ശ്യാംകുമാര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചപ്പോള്‍
വരുന്ന അഞ്ചു വര്‍ഷത്തിനുളളില്‍ കേരളത്തിലും തമിഴ്‌നാട്, കര്‍ണ്ണാടക, ആന്ധ്രാപ്രദേശ് ഉള്‍പ്പെടെയുളള സംസ്ഥാനങ്ങളിലുമായി 200 ബ്രാഞ്ചുകള്‍ തുറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന്  ചെയര്‍മാന്‍  ശ്യാംകുമാര്‍, മാനേജിംഗ് ഡയറക്ടര്‍ അനിത ഫ്രാന്‍സിസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കൊച്ചി: സാമ്പത്തികരംഗത്ത് 33 വര്‍ഷത്തെ പാരമ്പര്യത്തിന്റെയും വിശ്വസ്ത സേവനത്തിന്റെയും പര്യായമായി നിലകൊള്ളുന്ന നോണ്‍ ബാങ്കിങ് ഫിനാന്‍ഷ്യല്‍ കമ്പനി ദശമി ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ് പുത്തന്‍ അധ്യായത്തിന് തുടക്കം കുറിച്ചു. കമ്പനിയുടെ ചെയര്‍മാന്‍  ശ്യാംകുമാറിന്റെയും, മാനേജിംഗ് ഡയറക്ടര്‍ അനിത ഫ്രാന്‍സിസിന്റെയും  നേതൃത്വത്തില്‍ നൂതനവും, കാര്യക്ഷമവുമായ സാമ്പത്തിക സേവനങ്ങള്‍ പൊതുജനങ്ങളിലേക്ക് എത്തിക്കാനുളള നടപടികള്‍ക്കാണ് കമ്പനി തുടക്കം കുറിച്ചിരിക്കുന്നത്.  ചലച്ചിത്രതാരം ഭാവനയാണ് ദശമി ഫിനാന്‍സിന്റെ പുതിയ ബ്രാന്‍ഡ് അംബാസിഡര്‍. കമ്പനിയുടെ പുതിയ ബ്രാഞ്ചിന്റെ ഉദ്ഘാടനവും ഭാവന നിര്‍വ്വഹിച്ചു. ബെന്നി ബെഹനാന്‍ എം.പി, ടി.ജെ വിനോദ് എം.എല്‍എ,  കേന്ദ്ര ധനകാര്യ സേവന വകുപ്പ് ഡയറക്ടര്‍  സുര്‍ജിത്ത് കാര്‍ത്തികേയന്‍, ദശമി ഫിനാന്‍സ്‌ ്രൈപവറ്റ് ലിമിറ്റഡ് ചെയര്‍മാന്‍ ശ്യാം കുമാര്‍, മാനേജിംഗ് ഡയറക്ടര്‍ അനിത ഫ്രാന്‍സിസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

1992 ല്‍ തൃശൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തനം ആരംഭിച്ച ദശമി ഫിനാന്‍സിന് നിലവില്‍ നാല് ബ്രാഞ്ചുകളാണുള്ളത്. വരും ദിവസങ്ങളില്‍ കൊട്ടാരക്കര, പിറവം, കൂത്താട്ടുകുളം. തിരുവനന്തപുരം ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ ബ്രാഞ്ചുകള്‍ തുറക്കും.  വരുന്ന അഞ്ചു വര്‍ഷത്തിനുളളില്‍ കേരളത്തിലും തമിഴ്‌നാട്, കര്‍ണ്ണാടക, ആന്ധ്രാപ്രദേശ് ഉള്‍പ്പെടെയുളള സംസ്ഥാനങ്ങളിലുമായി 200 ബ്രാഞ്ചുകള്‍ തുറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന്  ചെയര്‍മാന്‍  ശ്യാംകുമാര്‍, മാനേജിംഗ് ഡയറക്ടര്‍ അനിത ഫ്രാന്‍സിസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 4000 ലധികം തൊഴിലവസരം നല്‍കാനാണ് കമ്പനി ലക്ഷ്യം ഇടുന്നത്. ഗോള്‍ഡ് ലോണ്‍, പേഴ്‌സണല്‍ ലോണ്‍, പ്രോപ്പര്‍ട്ടി ലോണ്‍, വെഹിക്കിള്‍ ലോണ്‍, എന്നിവയാണ് പ്രധാനമായും ദശമി ഫിനാന്‍സ് കൈകാര്യം ചെയ്യുന്നത്. നിലവില്‍ വാഹന വായ്പയിലാണ് കൂടുതല്‍ ശ്രദ്ധചെലുത്തിയിരുന്നത്. പുതിയ പശ്ചാത്തലത്തില്‍ ഇനി ഗോള്‍ഡ് ലോണിലും കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുമെന്നും ഇവര്‍ പറഞ്ഞു. പുതിയ സാധ്യതകള്‍ ഏറ്റെടുത്ത് കമ്പനിയെ കൂടുതല്‍ വളര്‍ച്ചയിലേക്ക്  നയിക്കുന്നതിനൊപ്പം  ആധുനിക കാലഘട്ടത്തിനനുസൃതമായ മാറ്റങ്ങളോടെയാണ് ദശമി ഫിനാന്‍സിന്റെ  രണ്ടാം വരവെന്നും ഇവര്‍ പറഞ്ഞു. ദശമി ഫിനാന്‍സിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ വളരെ സന്തോഷമുണ്ടെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത ബ്രാന്‍ഡ് അംബാസിഡര്‍ നടി ഭാവന പറഞ്ഞു. 33 വര്‍ഷത്തെ പാരമ്പര്യം എന്നു പറയുന്നത് വലിയ കാര്യമാണെന്നും ഭാവന കൂട്ടിച്ചേര്‍ത്തു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു