ടിസിഎസ് ഗൂഗിള്‍ ക്ലൗഡുമായി സഹകരിക്കുന്നു

കൊച്ചി: ഐടി സേവന, കണ്‍സള്‍ട്ടിങ്, ബിസിനസ് സൊലൂഷന്‍സ് രംഗത്തെ ആഗോള മുന്‍നിരക്കാരായ ടിസിഎസ് ബംഗളരുവിലെ ബാങ്കിങ്, സാമ്പത്തിക സേവന, ഇന്‍ഷൂറന്‍സ്  മേഖലകള്‍ക്കായുള്ള തങ്ങളുടെ ഇന്നൊവേഷന്‍ ലാബില്‍  ഗൂഗിള്‍ ക്ലൗഡ് ജെമിനി എക്‌സ്പീരിയന്‍സ് സെന്റര്‍ അവതരിപ്പിച്ചു. നിര്‍മിത ബുദ്ധി ശേഷിയുമായി ബന്ധപ്പെട്ട ആധുനീക സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്താനും ഓരോരുത്തര്‍ക്കും ആവശ്യമായ എഐ സംവിധാനങ്ങള്‍ സഹകരിച്ചു സൃഷ്ടിക്കാനും ട്രാന്‍സ്‌ഫോര്‍മേറ്റീവ് ആപ്ലിക്കേഷനുകള്‍ പ്രോട്ടോടൈപ്പു ചെയ്യാനും ധനകാര്യ സ്ഥാപനങ്ങളെ ഇതു സഹായിക്കും. ഈ രംഗത്ത് ടിസിഎസിന് ആഴത്തിലുള്ള  അറിവും ഗൂഗിള്‍ ക്ലൗഡിന്റെ പുതു സാങ്കേതികവിദ്യകളും  ഈ കേന്ദ്രത്തിനു നേട്ടമാകും. സംരംഭകര്‍ക്ക് നിയന്ത്രണ സ്ഥാപനങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും വ്യക്തിഗത സേവനങ്ങള്‍ നല്‍കാനും ബാങ്കിങ്, ധനകാര്യ സേവന രംഗത്ത് കാര്യക്ഷമത വര്‍ധിപ്പിക്കാനും വേണ്ടിയുള്ള നിര്‍മിത ബുദ്ധിയുടെ പിന്‍ബലമുള്ള സൊല്യൂഷനുകള്‍ രൂപകല്‍പ്പന ചെയ്യുന്നതിനായാണ് ടിസിഎസ് ഗൂഗിള്‍ ക്ലൗഡുമായി സഹകരിക്കുന്നത്. ഗൂഗിള്‍ ക്ലൗഡ് ജെമിനി എക്‌സ്പീരിയന്‍സ് സെന്ററിലൂടെ ജെമിനിയുടെ ഏജന്റ്‌സ്‌പേസ് സാങ്കേതികവിദ്യയും ടിസിഎസിന്റെ മുന്‍നിര എഐ സംവിധാനങ്ങളും ഉപഭോക്താക്കള്‍ക്ക് പ്രയോജനപ്പെടുത്താം. ബാങ്കിങ്, ധനകാര്യ സേവന മേഖലയിലുള്ളവര്‍ക്ക് പുതുമയേറിയ സംവിധാനമാണ് ഈ സഹകരണത്തിലൂടെ ലഭിക്കുന്നതെന്ന് ടിസിഎസ്  ബിഎഫ്എസ്‌ഐ അമേരിക്കാസ് പ്രസിഡന്റ് സുഷീല്‍ വാസുദേവന്‍ പറഞ്ഞു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു