ഓസ്ട്രേലിയന്‍ മള്‍ട്ടി കള്‍ച്ചറല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ സഹകരണത്തോടെ ക്വീന്‍സ് ലാന്റില്‍ സെപ്തംബറിലാണ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്.
കൊച്ചി: എറണാകുളം കടവന്ത്ര സ്വദേശിയും ഡബ്ല്യുബിസി മിഡില്‍വെയ്റ്റ് ബോക്സിംഗ് ചാംപ്യനും ഡബ്ല്യുബിസി കെയര്‍ അംബാസിഡറുമായ കെ. എസ് വിനോദിന്റെയും ഓസ്ട്രേലിയയിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ ആര്‍പിജി ഗ്രൂപ്പ് ചെയര്മാന് റായ് പിള്ളയുടെയും ഉടമസ്ഥതയിലുള്ള സിഡ്നി ടൈറ്റില്‍ ക്ലബ്ബ് സംഘടിപ്പിക്കുന്ന ബ്രിസ്ബെയിന്‍ ചാംപ്യന്‍സ് ലീഗ് പ്രീമിയര്‍ മള്‍ട്ടി കള്‍ച്ചറല്‍ ടി20 ക്രിക്ക്രറ്റ് ചാംപ്യന്‍ഷിപ്പിന്റെ ലോഗോ പ്രകാശനം ചെയ്തു. ഓസ്ട്രേലിയന്‍ മള്‍ട്ടി കള്‍ച്ചറല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ സഹകരണത്തോടെ ക്വീന്‍സ് ലാന്റില്‍ സെപ്തംബറിലാണ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്.
ഓസ്ട്രേലിയയിലെ ക്യൂന്‍സ് ലാന്റ് ജെറ്റ്സ് ലീഗ്സ് ക്ലബ്ബില്‍ നടന്ന ലോഗോ പ്രകാശന ചടങ്ങില്‍ ഐപിഎസ് വിച്ച് ക്രിക്കറ്റ് ജനറല്‍ മാനേജര്‍ സൈമണ്‍ എമേഴ്സണ്‍, ക്യൂന്‍സ് ലാന്റ് ക്രിക്കറ്റ് ഹെഡ് ഡോ. അശുതോഷ് മിസ്ര, സിഡ്നി
ടൈറ്റില്‍ ക്ലബ്ബ് ഉടമകളായ കെ. എസ് വിനോദ്, റായ് പിള്ളെ, ഓസ്ട്രേലിയന്‍ മള്‍ട്ടികള്‍ച്ചറല്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റ് ജോണ്‍ പോള്‍ സൈറസ്, വൈസ് പ്രസിഡന്റ് ശരത് നായര്‍, സെക്രട്ടറി അകുഷ് ശര്‍മ്മ, ക്രിക്കറ്റ് താരം ഫര്‍ഹദ് അഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു.
ക്യൂന്‍സ് ലാന്റ്, മെല്‍ബണ്‍, സിഡ്നി, നോര്‍ത്തേണ്‍ ടെറിട്ടറി, പെര്‍ത്ത് എന്നിവടങ്ങളില്‍ നിന്നുള്ള ടീമുകള്‍ കൂടാതെ ഇന്ത്യ, യുഎഇ, യുകെ, എന്നിവടങ്ങളില്‍ നിന്നടക്കം12 ടീമുകള്‍ പങ്കെടുക്കും. ഒരു ലക്ഷം ഡോളറാണ് ക്യാഷ് പ്രൈസ് നല്‍കുന്നത്. പ്ലേ ഓഫ്, ഫൈനല്‍ അടക്കം 33 മല്‍സരങ്ങളാണ് ചാംപ്യന്‍ഷിപ്പില്‍ ഉണ്ടാകുക.
15,000ത്തിലധികം കാണികള്‍ നേരിട്ട് മല്‍സരം വീക്ഷിക്കാനെത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കൂടാതെ സ്പോര്ടസ് നെറ്റ് വര്‍ക്ക്, യൂടൂബ്, സോഷ്യല്‍മീഡിയ എന്നിവ വഴി മല്‍സരത്തിന്റെ തല്‍സമയ സംപ്രേക്ഷണവും ഉണ്ടായിരിക്കും.




