ജിഒസ് വാര്‍ഷിക സമ്മേളനം സെപ്റ്റംബര്‍ 12 മുതല്‍

ആഗോളതലത്തില്‍ വര്‍ദ്ധിച്ചുവരുന്ന  വന്‍കുടല്‍ ക്യാന്‍സറുകളുമായി ബന്ധപ്പെട്ടാണ് ഈ വര്‍ഷത്തെ സമ്മേളനം.
കൊച്ചി: ഗ്യാസ്‌ട്രോ ഇന്റസ്‌റ്റൈനല്‍ ഓങ്കോളജി സൊസൈറ്റി (ജിഒസ്)  രണ്ടാം വാര്‍ഷിക സമ്മേളനം  സെപ്റ്റംബര്‍ 12 മുതല്‍ 14 വരെ കൊച്ചി ലേമെറീഡിയനില്‍ നടക്കും. ആഗോളതലത്തില്‍ വര്‍ദ്ധിച്ചുവരുന്ന  വന്‍കുടല്‍ ക്യാന്‍സറുകളുമായി ബന്ധപ്പെട്ടാണ് ഈ വര്‍ഷത്തെ സമ്മേളനം. രോഗപ്രതിരോധം, രോഗനിര്‍ണയം, ചികിത്സ എന്നിവയിലെ ഏറ്റവും പുതിയ പുരോഗതികളെക്കുറിച്ച് സമ്മേളനം ചര്‍ച്ച ചെയ്യും. ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ ശ്രദ്ധേയരായ  ഗ്യാസ്‌ട്രോഎന്‍ട്രോളജിസ്റ്റുകള്‍, മറ്റ് മെഡിക്കല്‍ പ്രൊഫഷണലുകള്‍ തുടങ്ങിയവര്‍ സമ്മേളനത്തിന്റെ ഭാഗമാകും.സമ്മേളനത്തില്‍ വന്‍കുടല്‍ ക്യാന്‍സറുകളുടെ സര്‍ജിക്കല്‍, റേഡിയേഷന്‍, ജീനോമിക് വശങ്ങളെക്കുറിച്ചുള്ള വര്‍ക്ക്‌ഷോപ്പുകള്‍,വിദഗ്ധര്‍ നയിക്കുന്ന നോണ്‍ഓപ്പറേറ്റീവ് മാനേജ്‌മെന്റിനെക്കുറിച്ചുള്ള പ്രത്യേക സെക്ഷന്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. വന്‍കുടല്‍ ക്യാന്‍സര്‍ രോഗബാധിതരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുന്നതിനാല്‍ അടിയന്തരശ്രദ്ധ നല്‍കേണ്ട ഒരു ചികിത്സ മേഖലയായി ഇത് മാറിക്കഴിഞ്ഞു. അതിനാല്‍ ഈ സമ്മേളനത്തിലൂടെ വിദഗ്ധരെ ഒരുമിച്ച് കൊണ്ടുവന്ന് അറിവ് പങ്കിടുകയും രോഗി കേന്ദ്രീകൃത പരിചരണ സമീപനം വളര്‍ത്തിയെടുക്കുകയും ചെയ്യുക എന്നതാണ്  ലക്ഷ്യമിടുന്നതെന്ന്  ജിഒസ് 2025 വാര്‍ഷിക സമ്മേളനത്തിന്റെ ഓര്‍ഗനൈസിംഗ് സെക്രട്ടറിയും കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ മെഡിക്കല്‍ ഓങ്കോളജി സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. അരുണ്‍ ആര്‍. വാരിയര്‍ പറഞ്ഞു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു