പൂക്കളത്തിനുള്ള പൂക്കളും വിവിധ പൂക്കള ഡിസൈനുകളും വെറും 10 മിനിറ്റില്‍ വീട്ടുവാതില്ക്കല് എത്തിക്കുന്നതാണ് സേവനം. 50ലേറെ തരം പൂക്കളും എട്ട് വിവിധ നിറങ്ങളിലുള്ള ഇലകളുമാണ് പെര്‍ഫെക്ട് പൂക്കളത്തിലുള്ളത്.
കൊച്ചി: രാജ്യത്തെ മുന്‍നിര ക്വിക് കോമേഴ്സ് പ്ലാറ്റ്ഫോമായ ഇന്‍സ്റ്റാമാര്‍ട്ട് ഓണം പ്രമാണിച്ച് പെര്‍ഫെക്ട് പൂക്കളം എന്ന പേരില്‍ ഇന്‍ആപ്പ് സേവനത്തിന് തുടക്കമിട്ടു. പൂക്കളത്തിനുള്ള പൂക്കളും വിവിധ പൂക്കള ഡിസൈനുകളും വെറും 10 മിനിറ്റില്‍ വീട്ടുവാതില്ക്കല് എത്തിക്കുന്നതാണ് സേവനം. 50ലേറെ തരം പൂക്കളും എട്ട് വിവിധ നിറങ്ങളിലുള്ള ഇലകളുമാണ് പെര്‍ഫെക്ട് പൂക്കളത്തിലുള്ളത്. ചെണ്ടുമല്ലി, ജമന്തി, തുളസി, മയില്‍പ്പീലി, പലവക പൂക്കളുടെ മിക്സ് തുടങ്ങിയവയും മാവില, വാഴയില, തുളസി, വെറ്റില, കൂവളം, കറുക തുടങ്ങി പരമ്പരാഗതമായി ഉപയോഗിക്കുന്ന ഇലവര്‍ഗങ്ങളും ഉള്‍പ്പെടുന്നതാണ് പാക്കേജ് എന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.

