ബെന്നി ബെഹനാന്‍ എം പി ഉദ്ഘാടനം ചെയ്തു.
കൊച്ചി: ദി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ എറണാകുളം ബ്രാഞ്ച് ഐ സി എ ഐ ഡയറക്ട് ടാക്‌സസ് കമ്മിറ്റിയുമായി ചേര്‍ന്ന് സംഘടിപ്പിച്ച ദ്വിദിന ഡയറക്ട് ടാക്‌സസ് ദേശീയ സമ്മേളനം കൊച്ചിയില്‍ നടന്നു. ബെന്നി ബെഹനാന്‍ എം പി ഉദ്ഘാടനം ചെയ്തു. കൊച്ചി ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് (ഇന്‍വെസ്റ്റിഗേഷന്‍) ഡയറക്ടര്‍ ജനറല്‍ പി സെല്‍വഗണേഷ് മുഖ്യപ്രഭാഷണം നടത്തി. ഐ സി എ ഐ ഡയറക്ടര്‍ ടാക്‌സസ് കമ്മിറ്റി ചെയര്‍മാന്‍ പിയുഷ് ഛജെദ്, എസ് ഐ ആര്‍ സി സെക്രട്ടറി ദീപ വര്‍ഗ്ഗീസ്, കൊച്ചി ബി പി സി എല്‍ ഫിനാന്‍സ് ചീഫ് ജനറല്‍ മാനേജര്‍ ശ്രദ്ധ ജെയ്റ്റ്‌ലി, ഐ സി എ ഐ സെന്‍ട്രല്‍ കൗണ്‍സില്‍ അംഗം ബാബു അബ്രഹാം കള്ളിവയലില്‍, ഐ സി എ ഐ എറണാകുളം ബ്രാഞ്ച് ചെയര്‍മാന്‍ എ എസ് ആനന്ദ്, സെക്രട്ടറി രൂപേഷ് രാജഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.വിവിധ സെഷനുകളിലായി ഡോ. ഐ സി എ ഐ സെന്‍ട്രല്‍ കൗണ്‍സില്‍ അംഗം പങ്കജ് ഷാ, പ്രദീപ് കപസി മുംബൈ എന്നിവര്‍ സംസാരിച്ചു.

