പീറ്റര്‍ ഇംഗ്ലണ്ടിന്റെ ആധുനിക ഓണം ഗാനം പുറത്തിറക്കി

കൊച്ചി പുല്ലേപ്പടിയിലെ എംജി റോഡിലുള്ള പീറ്റര്‍ ഇംഗ്ലണ്ടിന്റെ പുതുതായി ഉദ്ഘാടനം ചെയ്ത സ്‌റ്റോറില്‍ കഴിഞ്ഞ ദിവസം നടന്ന ഒരു പരിപാടിയിലാണ് ഈ ഓണഗാനം കേരളത്തില്‍ പുറത്തിറക്കിയത്.
കൊച്ചി:  ഇന്ത്യയിലെ പ്രമുഖ വസ്ത്ര ബ്രാന്‍ഡായ പീറ്റര്‍ ഇംഗ്ലണ്ട് ഈ ഓണത്തിന് കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഡൈനാമിക് റാപ്പര്‍ ദി ഇമ്പച്ചിയുമായി സഹകരിച്ച് ‘ഈ ഓണം, സീന്‍ ഓണം’ എന്ന പേരില്‍ ഒരു പ്രത്യേക ഒറിജിനല്‍ ഓണഗാനം സൃഷ്ടിച്ചു. പീറ്റര്‍ ഇംഗ്ലണ്ടിന്റെ ചീഫ് ബിസിനസ് ഓഫീസര്‍ അനില്‍ എസ് കുമാര്‍, പത്രപ്രവര്‍ത്തകര്‍, ഇന്‍ഫ്‌ളുവന്‍സേഴ്‌സ് എന്നിവരുടെ സാന്നിധ്യത്തില്‍ കൊച്ചി പുല്ലേപ്പടിയിലെ എംജി റോഡിലുള്ള പീറ്റര്‍ ഇംഗ്ലണ്ടിന്റെ പുതുതായി ഉദ്ഘാടനം ചെയ്ത സ്‌റ്റോറില്‍ കഴിഞ്ഞ ദിവസം നടന്ന ഒരു പരിപാടിയിലാണ് ഈ ഓണഗാനം കേരളത്തില്‍ പുറത്തിറക്കിയത്.ഈ സഹകരണത്തിലൂടെ, നമ്മുടെ പാരമ്പര്യങ്ങളെ ബഹുമാനിക്കാനും ഊര്‍ജ്ജസ്വലരായ കേരളത്തിലെ യുവാക്കളുമായി ബന്ധം സ്ഥാപിക്കാനും തങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് പീറ്റര്‍ ഇംഗ്ലണ്ടിന്റെ ചീഫ് ബിസിനസ് ഓഫീസര്‍ അനില്‍ എസ് കുമാര്‍ പറഞ്ഞു. കേരളത്തിലെ യുവാക്കള്‍ ഇന്ന് ഓണം ആഘോഷിക്കാന്‍ ആഗ്രഹിക്കുന്ന രീതിയുമായി പൂര്‍ണ്ണമായും ഇണങ്ങിച്ചേരുന്ന, ഉത്സവ വികാരം ഉള്‍ക്കൊള്ളുന്നതും സ്‌റ്റൈലിഷുമായ ഒന്ന് ഞങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്ന് താന്‍ കരുതുന്നുവെന്നു പങ്കാളിത്തത്തെക്കുറിച്ച് ദി ഇമ്പച്ചി പറഞ്ഞു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു