ലാപ്പ്‌ടോപ്പുകള്‍ക്ക് വന്‍ ഓണം ഓഫറുകളുമായി അസ്യൂസ്

സെപ്റ്റംബര്‍  ഒന്ന് മുതല്‍ 10 വരെയാണ് പ്രത്യേക ആനുകൂല്യങ്ങള്‍. മികച്ച പ്രവര്‍ത്തനക്ഷമതയും രൂപകല്‍പ്പനയും മൂല്യവും ഒത്തുചേരുന്ന അസ്യൂസ് വിവോബുക്ക് ലാപ്പ്‌ടോപ്പുകളുടെ വിശാലമായ ശ്രേണിയില്‍ ഈ ആനുകൂല്യങ്ങള്‍ ലഭ്യമാണെന്ന്  കമ്പനി അധികൃതര്‍ വ്യക്തമാക്കി
കൊച്ചി:  ഓണക്കാലത്ത് ലാപ്പ്‌ടോപ്പുകള്‍ക്ക് വമ്പിച്ച ആനുകൂല്യങ്ങളുമായി പ്രമുഖ കമ്പ്യൂട്ടര്‍ നിര്‍മ്മാണ സ്ഥാപനമായ അസ്യൂസ്. തെരഞ്ഞെടുക്കപ്പെട്ട മോഡലുകള്‍ക്ക് 20 ശതമാനം വിലക്കുറവുള്‍പ്പെടെയുള്ള ആനുകൂല്യങ്ങളാണ് അസ്യൂസ് ഒരുക്കിയിരിക്കുന്നത്. സെപ്റ്റംബര്‍  ഒന്ന് മുതല്‍ 10 വരെയാണ് പ്രത്യേക ആനുകൂല്യങ്ങള്‍. മികച്ച പ്രവര്‍ത്തനക്ഷമതയും രൂപകല്‍പ്പനയും മൂല്യവും ഒത്തുചേരുന്ന അസ്യൂസ് വിവോബുക്ക് ലാപ്പ്‌ടോപ്പുകളുടെ വിശാലമായ ശ്രേണിയില്‍ ഈ ആനുകൂല്യങ്ങള്‍ ലഭ്യമാണെന്ന്  കമ്പനി അധികൃതര്‍ വ്യക്തമാക്കി. ജോലി, പഠനം, വിനോദം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ഉപഭോക്താക്കളുടെ ഡിജിറ്റല്‍ അനുഭവം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നതിനായി രൂപകല്‍പ്പന ചെയ്തതാണ് അസ്യൂസിന്റെ ലാപ്പ്‌ടോപ്പ് ശ്രേണി. ഓണം ഓഫര്‍ കാലയളവില്‍ അസ്യൂസ് എക്‌സ്‌ക്ലൂസീവ് സ്‌റ്റോറില്‍നിന്നും അംഗീകൃത റീട്ടെയില്‍ പങ്കാളികളില്‍നിന്നും അസ്യൂസ് വിവോബുക്ക് വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ഒരുവര്‍ഷം അധിക വാറന്റിയും 3,798 രൂപ വിലവരുന്ന അസ്യൂസ് എംഡബ്ല്യൂ3 മൗസും ഒരു രൂപയ്ക്ക് ലഭിക്കും. ഈ ആനുകൂല്യങ്ങള്‍ ലഭിക്കുവാന്‍ ഉപഭോക്താക്കള്‍ asuspromo.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കണം. അസ്യൂസ് വിവോബുക്ക് 15, അസ്യൂസ് വിവോബുക്ക് ഗോ 15, അസ്യൂസ് വിവോബുക്ക് എസ്14 ഫ് ളിപ്പ്, അസ്യൂസ് വിവോബുക്ക് 16 ശ്രേണികളിലെ വിവിധ മോഡലുകളില്‍ ഓണം ഓഫറുകള്‍ ലഭിക്കും.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു