സംസ്ഥാനത്തെ വിദ്യാര്‍ത്ഥികള്‍, വീട്ടമ്മമാര്‍, യുവജനങ്ങള്‍ എന്നിവരില്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച ‘ആവിഷ്‌കരണ ആന്ധ്ര’ എന്ന ക്യാംപെയ്‌നിന് കീഴിലാണ് ഈ റെക്കോര്‍ഡ് സ്ഥാപിച്ചത്.
അമരാവതി: ആന്ധ്രാപ്രദേശ് ഇന്നവേഷന്‍ സൊസൈറ്റിയുടെ (എപിഐഎസ്) നേതൃത്വത്തില്‍ ഓഗസ്റ്റ് 19-ന് ഉച്ചയ്ക്ക് 12:30-നും ഓഗസ്റ്റ് 20 ന് ഉച്ചയ്ക്ക് 12:30-നും ഇടയില്‍ 1,63,254 രജിസ്‌ട്രേഷനുകള്‍ നടത്തി, 24 മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സംരംഭകത്വ,സ്റ്റാര്‍ട്ടപ്പ്,ബിസിനസ് പ്രോഗ്രാമിലേക്ക് ഓണ്‍ലൈനായി സൈന്‍ അപ്പ് ചെയ്തതിനുള്ള ഗിന്നസ് ലോക റെക്കോര്‍ഡ് സ്ഥാപിച്ചു. സംസ്ഥാനത്തെ വിദ്യാര്‍ത്ഥികള്‍, വീട്ടമ്മമാര്‍, യുവജനങ്ങള്‍ എന്നിവരില്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച ‘ആവിഷ്‌കരണ ആന്ധ്ര’ എന്ന ക്യാംപെയ്‌നിന് കീഴിലാണ് ഈ റെക്കോര്‍ഡ് സ്ഥാപിച്ചത്.
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു, എപി ഇന്നവേഷന്‍ സൊസൈറ്റി സിഇഒ സൂര്യ ടീ എന്നിവര്‍ക്ക് ഔദ്യോഗിക അഡ്ജുഡിക്കേറ്റര്‍ ഋഷി നാഥ്, ലോക റെക്കോര്‍ഡിന് നേതൃത്വം നല്‍കിയ ഗിന്നസ് ലോക റെക്കോര്‍ഡ് സ്ട്രാറ്റജിസ്റ്റ് നിശ്ചല്‍ ബറോട്ട് എന്നിവര്‍ ചേര്‍ന്ന് ഗിന്നസ് ലോക റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റ് സമ്മാനിച്ചു. എംഎസ്എംഇ മന്ത്രി കൊണ്ടപ്പള്ളി ശ്രീനിവാസ്, വ്യവസായ-ഐടി മന്ത്രി നാര ലോകേഷ് എന്നിവരുള്‍പ്പെടെ മുതിര്‍ന്ന നേതാക്കളും വ്യവസായ പ്രമുഖരും പരിപാടിയില്‍ പങ്കെടുത്തു.
ചടങ്ങില്‍ സംസാരിച്ച മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു ഗിന്നസ് ലോക റെക്കോര്‍ഡ് നേട്ടം ആന്ധ്രാപ്രദേശിന്റെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളെ സംബന്ധിച്ച് നാഴികക്കല്ലായി മാറിയതായി പറഞ്ഞു. നേട്ടം ‘ഒരു കുടുംബം, ഒരു സംരംഭകന്‍’ എന്ന സര്‍ക്കാരിന്റെ ലക്ഷ്യം ഉറപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.

