പ്രത്യേക വിലയില്‍ എച്ച്എംഡി വൈബ് 5ജി, ഫീച്ചര്‍ ഫോണ്‍ നിരയില്‍ എച്ച്എംഡി 101 4ജി, എച്ച്എംഡി 102 4ജി മോഡലുകളാണ് കമ്പനി പുറത്തിറക്കിയത്.
കൊച്ചി: പ്രമുഖ മൊബൈല്‍ ഡിവൈസ് നിര്‍മാതാക്കളായ ഹ്യൂമന്‍ മൊബൈല്‍ ഡിവൈസസ് (എച്ച്എംഡി)പുതിയ മൂന്ന് ഉല്‍പ്പന്നങ്ങള്‍ കൂടി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. പ്രത്യേക വിലയില്‍ എച്ച്എംഡി വൈബ് 5ജി, ഫീച്ചര്‍ ഫോണ്‍ നിരയില്‍ എച്ച്എംഡി 101 4ജി, എച്ച്എംഡി 102 4ജി മോഡലുകളാണ് കമ്പനി പുറത്തിറക്കിയത്. മൂന്ന് മോഡലുകളും 2025 സെപ്തംബര്‍ 11 മുതല്‍ പ്രമുഖ റീട്ടെയില്‍ സ്റ്റോറുകള്‍, പ്രധാന ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള്, HMD.com എന്നിവ വഴി ഇന്ത്യയില്‍ ലഭ്യമായി തുടങ്ങി.

