ക്രോമ ഐഫോണ്‍ 17 ഓഫറുകള്‍ പ്രഖ്യാപിച്ചു

ക്രോമ സ്‌റ്റോറുകള്‍, ട്രൈബ് ബൈ ക്രോമ ഔട്ട്‌ലെറ്റുകള്‍, ക്രോമഡോട്ട്‌കോം, ടാറ്റ ന്യൂ ആപ്പ് എന്നിവയിലെല്ലാം സെപ്റ്റംബര്‍ 27 വരെ ഈ ഓഫറുകള്‍ ലഭ്യമാണ്
കൊച്ചി:  ഇലക്ട്രോണിക്‌സ് റീട്ടെയിലറായ ക്രോമ, പുതിയ ഐഫോണ്‍ 17 സീരീസ് ഫോണുകള്‍ക്ക് പ്രത്യേക ഉപഭോക്തൃ ഓഫറുകള്‍ പ്രഖ്യാപിച്ചു. ക്രോമ സ്‌റ്റോറുകള്‍, ട്രൈബ് ബൈ ക്രോമ ഔട്ട്‌ലെറ്റുകള്‍, ക്രോമഡോട്ട്‌കോം, ടാറ്റ ന്യൂ ആപ്പ് എന്നിവയിലെല്ലാം സെപ്റ്റംബര്‍ 27 വരെ ഈ ഓഫറുകള്‍ ലഭ്യമാണ്. സെപ്റ്റംബര്‍ 27 വരെ പുതിയ ഐഫോണ്‍ 17 സീരീസ് ഫോണുകള്‍ വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് 12,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസ് ലഭിക്കുമെന്ന് ക്രോമാ അധികൃതര്‍ പറഞ്ഞു. കൂടാതെ ടാറ്റ ന്യൂ എച്ച്ഡിഎഫ്‌സി കാര്‍ഡ് ഉപയോഗിച്ച് വാങ്ങുന്നവര്‍ക്ക് 10 ശതമാനം വരെ ന്യൂകോയിനുകള്‍ക്കൊപ്പം നോകോസ്റ്റ് ഇഎംഐ സൗകര്യവും ലഭിക്കും.

ഇതിന് പുറമേ പ്രത്യേക ഓഫര്‍ എന്ന നിലയില്‍, കേസുകള്‍, ചാര്‍ജറുകള്‍, ഓഡിയോ ഗിയര്‍ എന്നിവയുള്‍പ്പെടുന്ന തിരഞ്ഞെടുത്ത ആപ്പിള്‍ ആക്‌സസറികള്‍ക്ക് 20 ശതമാനം വരെ ഇളവും ലഭിക്കും. രാജ്യത്തെമ്പാടുമായുള്ള 560ലധികം ക്രോമ സ്‌റ്റോറുകളിലും, 206 നഗരങ്ങളിലുള്ള ക്രോമയുടെ ആപ്പിള്‍ ഓതറൈസ്ഡ് റീസെല്ലര്‍ വിഭാഗമായ  ട്രൈബ് ബൈ ക്രോമ ഔട്ട്‌ലെറ്റുകളിലും കൂടാതെ ക്രോമഡോട്ട്‌കോം, ടാറ്റ ന്യൂ ആപ്പ് എന്നിവിടങ്ങളിലും ഉപഭോക്താക്കള്‍ക്ക് ഐഫോണ്‍ 17 സീരീസ് ഫോണുകള്‍ പരിചയപ്പെടാനും വാങ്ങുവാനും സൗകര്യമൊരുക്കിയിട്ടുണ്ട്. ആപ്പിളിന്റെ മുഴുവന്‍ ഉല്‍പ്പന്നങ്ങളും ലഭ്യമായ ട്രൈബ് ബൈ ക്രോമ ഔട്ട്‌ലെറ്റുകളിള്‍ ഉല്‍പ്പന്നങ്ങള്‍ തെരഞ്ഞെടുക്കുവാനും പ്രവര്‍ത്തന സജ്ജമാക്കുവാനും പരിശീലനം ലഭിച്ച വിദഗ്ധരുടെ സേവനവും ക്രോമ ഒരുക്കിയിട്ടുണ്ട്.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു