സമുദ്രമേഖലാ പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തുടക്കം കുറിച്ചു

കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയത്തിന്  കീഴിലുള്ള ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡ് (സി.എസ്.എല്‍), ഇന്ത്യയുടെ കപ്പല്‍ നിര്‍മ്മാണ, സമുദ്ര ഗതാഗത ശേഷികള്‍ ത്വരിതപ്പെടുത്തുന്നതിനായി ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചു.
കൊച്ചി : ഇന്ത്യയുടെ ബ്ലൂ സമ്പദ്‌വ്യവസ്ഥ വളര്‍ച്ചയുടെ പുതിയ യുഗം കുറിച്ചുകൊണ്ട് ഗുജറാത്തിലെ ഭാവ്‌നഗറില്‍ നടന്ന ‘സമുദ്ര സേ സമൃദ്ധി’ ചടങ്ങില്‍ 34,200 കോടിയിലധികം രൂപയുടെ വിവിധ സമുദ്രമേഖലാ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും  പ്രധാനമന്ത്രി നരേന്ദ്ര മോദി  നിര്‍വഹിച്ചു.  ഇതിന്റെ ഭാഗമായി ഭാഗമായി, കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയത്തിന്  കീഴിലുള്ള ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡ് (സി.എസ്.എല്‍), ഇന്ത്യയുടെ കപ്പല്‍ നിര്‍മ്മാണ, സമുദ്ര ഗതാഗത ശേഷികള്‍ ത്വരിതപ്പെടുത്തുന്നതിനായി ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചു. സി.എസ്.എല്‍-എച്ച്.ഡി കെ.എസ്.ഒ.ഇ ധാരണാപത്രം ആഗോള സഹകരണം ശക്തിപ്പെടുത്തുന്നു. ദക്ഷിണ കൊറിയയില്‍ നിന്നുള്ള ലോകത്തിലെ മുന്‍നിര ഷിപ്പ്‌യാര്‍ഡുകളിലൊന്നായ എച്ച്.ഡി കൊറിയ ഷിപ്പ് ബില്‍ഡിംഗ് ആന്റ് ഓഫ്‌ഷോര്‍ എഞ്ചിനീയറിംഗുമായി സി.എസ്.എല്‍ ധാരണയിലായി.അത്യാധുനിക കപ്പല്‍ നിര്‍മ്മാണ സഹകരണത്തിന്റെ ഭാഗമായി എച്ച്.ഡി കെ.എസ്.ഒ.ഇയുടെ നൂതന സാങ്കേതികവിദ്യയും സി.എസ്.എല്ലിന്റെ അടിസ്ഥാന സൗകര്യങ്ങളും വൈദഗ്ധ്യവും പ്രയോജനപ്പെടുത്തും.

ഉല്‍പ്പാദനക്ഷമതയും നൂതനാശയങ്ങളും  ആഗോളതലത്തിലെ മികച്ച പ്രവര്‍ത്തനങ്ങളെ ഇന്ത്യയുടെ ‘മേക്ക് ഇന്‍ ഇന്ത്യ’ സംരംഭവുമായി സംയോജിപ്പിക്കുന്നു. മാരിടൈം ഇന്ത്യ വിഷന്‍ 2030, അമൃത് കാല്‍ വിഷന്‍ 2047  ആഗോള കപ്പല്‍ നിര്‍മ്മാണ കേന്ദ്രമാകാനുള്ള ഇന്ത്യയുടെ ലക്ഷ്യത്തെ ഇത് ശക്തിപ്പെടുത്തുന്നു. ഈ സഹകരണം ഇന്ത്യയുടെ കപ്പല്‍ നിര്‍മ്മാണ ശേഷി വര്‍ദ്ധിപ്പിക്കുക മാത്രമല്ല, അന്താരാഷ്ട്ര നിലവാരത്തിലുള്ള അത്യാധുനിക കപ്പലുകള്‍ വികസിപ്പിക്കാനും സി.എസ്.എല്ലിനെ പ്രാപ്തമാകും. സി.എസ്.എല്‍- തമിഴ്‌നാട് പങ്കാളിത്തം ആഭ്യന്തര കപ്പല്‍ നിര്‍മ്മാണ അവസരങ്ങള്‍ വികസിപ്പിക്കും. തമിഴ്‌നാട്ടില്‍ കപ്പല്‍ നിര്‍മ്മാണത്തിനും അനുബന്ധ വ്യവസായങ്ങള്‍ക്കുമുള്ള അവസരങ്ങള്‍ കണ്ടെത്താനും വികസിപ്പിക്കാനുമായി തമിഴ്‌നാട് സര്‍ക്കാരിന്റെ നിക്ഷേപ പ്രോത്സാഹന ഏജന്‍സിയായ ‘ഗൈഡന്‍സു’മായി  സി.എസ്.എല്‍  ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. പ്രാദേശിക വളര്‍ച്ചാ കേന്ദ്രങ്ങള്‍ ഉണ്ടാകുന്നതിനൊപ്പം കപ്പല്‍ നിര്‍മ്മാണത്തിനും അറ്റകുറ്റപ്പണികള്‍ക്കുമായി ശക്തമായ ഒരു ആഭ്യന്തര ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുമുള്ള ഒരു ചുവടുവെപ്പാണിത്.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു