ഓഫറുകളുമായി  ജിയോ ഉല്‍സവ്

ആഘോഷ വേളകള്‍ കൂടുതല്‍ ആനന്ദകരമാക്കുകയെന്ന ഉദ്ദേശ്യത്തിലാണ് ജിയോമാര്‍ട്ട് സെപ്റ്റംബര്‍ 22 മുതല്‍ ജിയോഉല്‍സവ് ലോഞ്ച് ചെയ്തിരിക്കുന്നതെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.
മുംബൈ/കൊച്ചി: സന്തോഷത്തിന്റെയും ഒരുമയുടെയും ആഘോഷത്തിന്റെയും  ഉല്‍സവ സീസണിലേക്ക് രാജ്യം കടന്നതോടെ വമ്പന്‍ ഓഫറുകളുമായി ജിയോ മാര്‍ട്ടിന്റെ ജിയോ ഉല്‍സവ്. ആഘോഷ വേളകള്‍ കൂടുതല്‍ ആനന്ദകരമാക്കുകയെന്ന ഉദ്ദേശ്യത്തിലാണ് ജിയോമാര്‍ട്ട് സെപ്റ്റംബര്‍ 22 മുതല്‍ ജിയോഉല്‍സവ് ലോഞ്ച് ചെയ്തിരിക്കുന്നതെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. ഐഫോണ്‍ 16ഇ 44870 രൂപയ്ക്ക് ലഭിക്കുന്നത് ഉള്‍പ്പടെ നിരവധി ഓഫറുകള്‍ ലഭ്യമാണ്. ഐഫോണ്‍ 16 പ്ലസിന്റെ വില തുടങ്ങുന്നത് 61700 രൂപയിലാണ്. ഇതിനോടൊപ്പം ഉപഭോക്താക്കള്‍ക്ക് നിരവധി വമ്പന്‍ ഇലക്ട്രോണിക് ഡീലുകളും ലഭ്യമാണ്. ഇന്‍ഫിനിക്‌സ് ജിടി 30, 17499 രൂപ മുതല്‍ ലഭ്യമാകും. മാക്ബുക്ക് വില തുടങ്ങുന്നത് 49590 രൂപയിലാണ്. സാംസംഗ് 32 ഇഞ്ച് ടിവിക്ക് 10490 രൂപ മുതല്‍ വില ആരംഭിക്കുന്നു. സെമി ഓട്ടോമാറ്റിക് വാഷിംഗ് മെഷിനുകള്‍ 5990 രൂപ മുതല്‍ തുടങ്ങുന്നു. എസികളുടെ വില ആരംഭിക്കുന്നതാകട്ടെ 22990 രൂപ മുതലാണ്. കിച്ചന്‍ ഹോം അപ്ലയന്‍സസ്, ഓഡിയോ ആക്‌സസറീസ് എന്നിവയ്‌ക്കെല്ലാം 90 ശതമാനം വിലക്കിഴിവുണ്ടെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി. ഐസിഐസിഐ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ (ബിഒബി), ആര്‍ബിഎല്‍ ബാങ്ക് എന്നിവയുള്‍പ്പെടെ മുന്‍നിര ബാങ്കുകളുമായി ചേര്‍ന്ന് 10% വരെ തല്‍ക്ഷണ കിഴിവും ലഭിക്കുമെന്നും ജിയോമാര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു