യുവപ്രതിഭകളെ കണ്ടെത്താന്‍ വിഗാര്‍ഡ് ബിഗ് ഐഡിയ 2025 

10 ലക്ഷം രൂപവരെയുള്ള സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്
കൊച്ചി:  യുവ ബിസിനസ്, എന്‍ജിനീയറിങ് പ്രതിഭകളെ കണ്ടെത്തുന്നതിനായി വിഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ദേശീയ തലത്തില്‍ വര്‍ഷംതോറും സംഘടിപ്പിച്ചുവരുന്ന  ബിഗ് ഐഡിയ മത്സരത്തിന്റെ പതിനഞ്ചാം പതിപ്പിന് കൊച്ചി റാഡിസണ്‍ ബ്ലൂവില്‍ തുടക്കം. വിഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ മിഥുന്‍ കെ ചിറ്റിലപ്പിള്ളി ബിഗ് ഐഡിയ മത്സരം ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ വിവിധ കോളേജുകളില്‍ നിന്നായി ലഭിച്ച മൂവായിരത്തോളം അപേക്ഷകളില്‍ നിന്ന് രണ്ട് ഘട്ടങ്ങളിലായി തിരഞ്ഞെടുത്ത 21 ടീമുകള്‍ വീതം  രണ്ടു വിഭാഗങ്ങളിലായിട്ടാണ് മല്‍സരങ്ങള്‍ നടക്കുന്നത്.  എന്‍ജിനീയറിംഗ്, ഡിസൈന്‍ വിദ്യാര്‍ത്ഥികള്‍ക്കായി ടെക് ഡിസൈന്‍ മത്സരവും ഉദ്ഘാടനത്തെ തുടര്‍ന്ന് അരങ്ങേറി, 26നും 27നും എംബിഎ വിദ്യാര്‍ത്ഥികള്‍ക്കായി ബിസിനസ്സ് പ്ലാന്‍ മത്സരം നടക്കും. 10 ലക്ഷം രൂപ വരെയുള്ള കാഷ് പ്രൈസുകളാണ് മത്സര വിജയികളെ കാത്തിരിക്കുന്നത്. ഇരുവിഭാഗങ്ങളിലുമായി 2 സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരങ്ങളും ഉണ്ടാവും. കൂടാതെ ഫൈനലിസ്റ്റുകള്‍ക്ക് വിഗാര്‍ഡ് ഇന്‍ഡസ്ട്രീസില്‍ പ്രീപ്ലേസ്‌മെന്റ് ഇന്റര്‍വ്യൂ, സമ്മര്‍ ഇന്റേണ്‍ഷിപ് അവസരങ്ങളും ലഭിക്കും.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു