രാജ്യത്തെ സഹകരണ ബാങ്കുകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ സംയോജനം പൂര്‍ത്തിയാക്കിയ സ്ഥാപനമെന്ന നിലയിലാണ് കേരള ബാങ്ക് ഇത്തരത്തില്‍ ഒരു സംഗമം സംഘടിപ്പിക്കുന്നത്.
കൊച്ചി: വിവര സാങ്കേതിക വിദ്യയിലധിഷ്ഠിതമായി സഹകരണ ബാങ്കിംഗ് രംഗം വികസിപ്പിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ കേരള സംസ്ഥാന സഹകരണ ബാങ്ക്(കേരള ബാങ്ക്) സംഘടിപ്പിക്കുന്ന ഐ.ടി കോണ്‍ക്ലേവ് 2025 സെപ്തംബര്‍ 27 ന് കൊച്ചിയില്‍ നടക്കും. രാവിലെ 9.30ന് കൊച്ചി ഇടപ്പള്ളി മാരിയറ്റ് ഹോട്ടലില്‍ നടക്കുന്ന കോണ്‍ക്ലേവ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സഹകരണവകുപ്പ് മന്ത്രി വി. എന്‍ വാസവന്‍ അധ്യക്ഷത വഹിക്കും. കേരള ബാങ്കിന്റെ ഐ.ടി സംയോജന പ്രക്രിയ സംബന്ധിച്ച് പുത്തിറക്കുന്ന ഹാന്‍ഡ് ബുക്ക് ചടങ്ങില്‍ മുഖ്യമന്ത്രി പ്രകാശനം ചെയ്യും. കേരള സറ്റാര്‍്ട്ട് അപ്പ് മിഷനുമായി സഹകരിച്ച് കൊച്ചിയില്‍ കേരള ബാങ്ക് സ്ഥാനത്ത് സ്റ്റാര്‍ട്ട് അപ്പ് ഇന്നവേഷന്‍ ഹബ് സ്ഥാപിക്കുന്നതിനായുള്ള ധാരണാപത്രവും ചടങ്ങില്‍ മന്ത്രി പി. രാജീവ് പ്രകാശനം ചെയ്യും.
രാജ്യത്തെ സഹകരണ ബാങ്കുകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ സംയോജനം പൂര്‍ത്തിയാക്കിയ സ്ഥാപനമെന്ന നിലയിലാണ് കേരള ബാങ്ക് ഇത്തരത്തില്‍ ഒരു സംഗമം സംഘടിപ്പിക്കുന്നത്. സ്വയം സഹായ സംഘങ്ങള്‍ക്കയി നബാര്‍ഡ് വഴി ബാങ്ക് തയ്യാറാക്കുന്ന മണിപേഴ്‌സ് മൊബൈല്‍ ആപ്പ്, നബാര്‍ഡ് ഗ്രാന്റ് പ്രയോജനപ്പെടുത്തി ഇകെ.വൈ.സി വഴിയുള്ള അക്കൗണ്ട് ഓപ്പണിംഗ്, എ.ഇ.പി.എസ് മുഖേനയുള്ള ഫണ്ട് ട്രാന്‍സ്ഫര്‍ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയ മൈക്രോ എ.ടി.എം മെഷീനുകളുടെ പ്രകാശനം എന്നിവയും കോണ്‍ക്ലേവിന്റെ ഭാഗമായി നടക്കും. പ്രമുഖ ഐ.ടി കമ്പനികളായ ഇന്‍ഫോസിസ്, വിപ്രോ, കിയ എ.ഐ,കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ അവതരിപ്പിക്കുന്ന പ്രബന്ധങ്ങളെ അധികരിച്ചുള്ള ചര്‍ച്ചയും കോണ്‍ക്ലേവിന്റെ ഭാഗമായി നടക്കും. കേരള ബാങ്ക് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ജോര്‍ട്ടി എം.ചാക്കോ, സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ സി.ഇ.ഒ അനൂപ് അംബിക, കെ.എസ്.എഫ്.ഇ സി.ഇ.ഒ ഡോ.എസ്.കെ സനില്‍ എന്നിവര്‍ പങ്കെടുക്കുന്ന ഇന്ററാക്ടീവ് സെക്ഷനും ഇതോടൊപ്പം നടക്കും.

