വിഗാര്‍ഡ് ബിഗ് ഐഡിയ 2025:   സേവ്യര്‍ ഇന്‍സ്‌റിറ്യൂട്ട് ഓഫ് മാനേജ്‌മെന്റും വെല്ലൂര്‍ വിഐടി യൂണിവേഴ്‌സിറ്റിയും ജേതാക്കള്‍  

ബിസിനസ്സ് പ്ലാന്‍ മത്സരത്തില്‍ ഐഐഎം ജമ്മു രണ്ടാം സ്ഥാനവും ഐഐഎം ലഖ്‌നൗ മൂന്നാം സ്ഥാനവും നേടി. ഐഐഎം നാഗ്പുര്‍, ജംനാലാല്‍ ബജാജ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് എന്നിവര്‍ പ്രത്യേക ജൂറി പുരസ്‌കാരങ്ങള്‍ക്കും അര്‍ഹരായി.  ടെക്ക് ഡിസൈന്‍ മത്സരത്തില്‍ ഐഐടി ഗുവാഹട്ടി രണ്ടാം സ്ഥാനവും, മുത്തൂറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി മൂന്നാം  സ്ഥാനവും കരസ്ഥമാക്കി. ഐഐടി ബി.എച്ച്.യു വാരണാസി, ഐഐടി പാലക്കാട് എന്നിവര്‍ പ്രത്യേക ജൂറി പുരസ്‌കാരങ്ങളും നേടി.
കൊച്ചി: ബിസിനസ്, എഞ്ചിനീയറിങ് മേഖലകളില്‍ വളര്‍ന്നുവരുന്ന യുവ പ്രതിഭകളെ കണ്ടെത്തുന്നതിനായി വിഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് നടത്തിവരുന്ന ബിഗ് ഐഡിയ മത്സരത്തിന്റെ പതിനഞ്ചാം പതിപ്പില്‍ ബിസിനസ്സ് പ്ലാന്‍ മത്സരത്തില്‍ സേവ്യര്‍ ഇന്‍സ്‌റിറ്യൂട്ട് ഓഫ് മാനേജ്‌മെന്റ്, ഭുവനേശ്വറും ടെക്ക് ഡിസൈന്‍ മത്സരത്തില്‍ വിഐടി യൂണിവേഴ്‌സിറ്റി വെല്ലൂരും ജേതാക്കളായി. ബിസിനസ്സ് പ്ലാന്‍ മത്സരത്തില്‍ ഐഐഎം ജമ്മു രണ്ടാം സ്ഥാനവും ഐഐഎം ലഖ്‌നൗ മൂന്നാം സ്ഥാനവും നേടി. ഐഐഎം നാഗ്പുര്‍, ജംനാലാല്‍ ബജാജ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് എന്നിവര്‍ പ്രത്യേക ജൂറി പുരസ്‌കാരങ്ങള്‍ക്കും അര്‍ഹരായി.  ടെക്ക് ഡിസൈന്‍ മത്സരത്തില്‍ ഐഐടി ഗുവാഹട്ടി രണ്ടാം സ്ഥാനവും, മുത്തൂറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി മൂന്നാം  സ്ഥാനവും കരസ്ഥമാക്കി. ഐഐടി ബി.എച്ച്.യു വാരണാസി, ഐഐടി പാലക്കാട് എന്നിവര്‍ പ്രത്യേക ജൂറി പുരസ്‌കാരങ്ങളും നേടി.

ബിസിനസ്സ് പ്ലാന്‍ മത്സരത്തിലെ വിജയികള്‍ക്ക് 3 ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 2 ലക്ഷം രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് 1 ലക്ഷം രൂപയുമാണ് സമ്മാനത്തുക. ടെക് ഡിസൈന്‍ വിഭാഗത്തിലെ വിജയികള്‍ക്ക് ഒന്നര ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 75,000 രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് 50,000 രൂപയും സമ്മാനമായി ലഭിച്ചു.  മത്സരങ്ങളിലെ ഫൈനലിസ്റ്റുകള്‍ക്ക് വിഗാര്‍ഡ് ഇന്‍ഡസ്ട്രീസില്‍ പ്രീപ്ലേസ്‌മെന്റ് ഇന്റര്‍വ്യൂ, സമ്മര്‍ ഇന്റേണ്‍ഷിപ് അവസരങ്ങളും ലഭിക്കും. വിഗാര്‍ഡിന്റെ മുന്‍നിര മാനേജ്‌മെന്റ് പ്രതിനിധികളുമായി സംവദിക്കാനും ആശയങ്ങള്‍ പങ്കുവെയ്ക്കാനുമുള്ള അവസരവും മത്സരാര്‍ത്ഥികള്‍ക്ക് ലഭിച്ചു. കൊച്ചി റാഡിസണ്‍ ബ്ലൂവില്‍ നടന്ന ചടങ്ങില്‍ വിഗാര്‍ഡ് ഇന്‍സ്ട്രീസ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ മിഥുന്‍ കെ ചിറ്റിലപ്പിള്ളിയും ഡോ.റീനാ മിഥുന്‍ ചിറ്റിലപ്പിള്ളിയും വിജയികള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. വിഗാര്‍ഡ് ഇന്‍സ്ട്രീസ് ലിമിറ്റഡ് ഇന്‍ഡിപെന്‍ഡന്റ് ഡയറക്ടര്‍ ജോര്‍ജ് മുത്തൂറ്റ് ജേക്കബ് ചടങ്ങില്‍ മുഖ്യാതിഥിയായി. പുതു തലമുറയുടെ അറിവിലും ചിന്താശേഷിയിലുമുള്ള വിഗാര്‍ഡിന്റെ വിശ്വസമാണ് തുടര്‍ച്ചയായ 15ാം വര്‍ഷവും ഈ ബിഗ് ഐഡിയ മത്സരം സംഘടിപ്പിക്കുവാന്‍  പ്രചോദനമായതെന്ന് മിഥുന്‍ കെ. ചിറ്റിലപ്പള്ളി പറഞ്ഞു. നവീനമായ ആശങ്ങളിലേക്ക് പുതു തലമുറയെ നയിക്കുന്നതിനായി ഒരുക്കുന്ന വേദിയാണിതെന്നും മിഥുന്‍ കെ ചിറ്റിലപ്പള്ളി പറഞ്ഞു
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു