കേരള അസോസിയേഷന്‍ ഓഫ് ചിറ്റ് ഫണ്ടിന്റെ എറണാകുളം ജില്ലാ കമ്മിറ്റി ഓഫിസ് ഹൈബി ഈഡന്‍ എം.പി ഉദ്ഘാടനം ചെയ്തു.
കൊച്ചി: കേരള അസോസിയേഷന്‍ ഓഫ് ചിറ്റ് ഫണ്ടിന്റെ എറണാകുളം ജില്ലാ കമ്മിറ്റി ഓഫിസ് ഹൈബി ഈഡന്‍ എം.പി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ചിട്ടി അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എം.സി പോള്‍സണ്‍ അധ്യക്ഷത വഹിച്ചു. പൊറ്റക്കുഴി ലിറ്റില്‍ ഫഌര്‍ ചര്‍ച്ചിന് സമീപമാണ് ജില്ലാ കമ്മിറ്റി ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചത്. അസോസ്സിയേഷന്റെ പൊതുയോഗം സംസ്ഥാന പ്രസിഡന്റ് ഗീവര്‍ഗ്ഗീസ് ബാബു ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി ജേക്കബ്ബ്, അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ദൊമിയാനോസ് തുണ്ടിപ്പറമ്പില്‍, സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി ജീസണ്‍ വര്‍ഗ്ഗീസ്, ജില്ലാ വൈസ് പ്രസിഡന്റ് സേവ്യര്‍ ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു.

