JOBX 7 ഹയര്‍ ആന്റ് സീക്ക്  ആപ്പിന്റെ പ്രവര്‍ത്തനം കൊച്ചിയിലും

JOBX 7 ഹയര്‍ ആന്റ് സീക്ക് ആപ്പിന്റെ പ്രവര്‍ത്തനം കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അഡ്വ. മുഹമ്മദ് ഫെനില്‍, ഷംസു പടന്നക്കര എന്നിവര്‍ വിശദീകരിക്കുന്നു. 

പ്ലമ്പിങ്, ഇലട്രിക്ക്, ഡ്രൈവര്‍മാര്‍ തുടങ്ങി പാര്‍ട്ട് ടൈം ജോലിക്കാര്‍, പഠനത്തോടൊപ്പം ജോലിനോക്കാന്‍ താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് ഉപകാരപ്പെടുന്നതാണെന്ന് ആപ്പിന്റെ നിര്‍മ്മാതാക്കള്‍ അവകാശപ്പെട്ടു.

കൊച്ചി :  മണിക്കൂര്‍ അടിസ്ഥാനത്തില്‍ വേതനം നിശ്ചയിക്കാനും, ഒപ്പം ജോലിക്കാരെ കണ്ടെത്താനുമായി മലയാളി ടെക്കികള്‍ JOBX 7 ഹയര്‍ ആന്റ് സീക്ക് ആപ്പ് പുറത്തിറക്കി. മലപ്പുറം ആസ്ഥാനമായി പ്രവത്തിക്കുന്ന മലയാളി സംരംഭകരാണ് ആപ്പിന്റെ സൃഷ്ടാക്കള്‍.പ്ലമ്പിങ്, ഇലട്രിക്ക്, ഡ്രൈവര്‍മാര്‍ തുടങ്ങി പാര്‍ട്ട് ടൈം ജോലിക്കാര്‍, പഠനത്തോടൊപ്പം ജോലിനോക്കാന്‍ താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് ഉപകാരപ്പെടുന്നതാണെന്ന് ആപ്പിന്റെ നിര്‍മ്മാതാക്കള്‍ അവകാശപ്പെട്ടു. ജി.സി.സി.രാജ്യങ്ങള്‍, മാള്‍ട്ട, പോളണ്ട്, ഇംഗ്ലണ്ട്, ജപ്പാന്‍ എന്നീ രാജ്യങ്ങളില്‍ ആപ്പിന്റെ സേവനം ലഭ്യമാണെന്നും കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അഡ്വ. മുഹമ്മദ് ഫെനില്‍, ഷംസു പടന്നക്കര എന്നിവര്‍ പറഞ്ഞു. കേരളത്തില്‍ കൊച്ചി നഗരത്തിലാണ് കമ്പനിയുടെ സേവനം ലഭ്യമാക്കുക. കൊച്ചി എം.ജി.റോഡില്‍ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചുവെന്നും ആപ്പിള്‍ സ്റ്റോര്‍, ഗൂഗില്‍ പ്ലേ സ്റ്റോര്‍ എന്നിവിടങ്ങളില്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാമെന്നും ഇവര്‍ പറഞ്ഞു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു