റെയില്‍വെയുടെ രാജസ്ഥാന്‍-ഗുജറാത്ത് ടൂറിസ്റ്റ് ട്രെയിന്‍ നവംബര്‍ 25ന്

രാജസ്ഥാനിലെ ജോധ്പൂര്‍, ജയ്‌സാല്‍മീര്‍, ജയ്പൂര്‍, അജ്മീര്‍, ഉദയ്പൂര്‍, ഗുജറാത്തിലെ ഏക്ത പ്രതിമ, ഹൈദരാബാദ് എന്നിവിടങ്ങള്‍ പാക്കേജിന്റെ ഭാഗമായി സന്ദര്‍ശിക്കും.
കൊച്ചി: ഇന്ത്യന്‍ റെയില്‍വെയുടെ ഭാരത് ഗൗരവ് ട്രെയിനിന് കീഴിലുള്ള സൗത്ത് സ്റ്റാര്‍ റെയില്‍ രാജ്യത്തെ സ്വകാര്യ മേഖലയിലെ  ടൂര്‍ ടൈംസുമായി സഹകരിച്ച് നടത്തുന്ന രാജസ്ഥാന്‍, ഗുജറാത്ത്, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കുള്ള ഈ വര്‍ഷത്തെ പ്രത്യേക ടൂറിസ്റ്റ് ട്രെയിന്‍ യാത്ര നവംബര്‍ 25ന് ആരംഭിക്കും. രാജസ്ഥാനിലെ ജോധ്പൂര്‍, ജയ്‌സാല്‍മീര്‍, ജയ്പൂര്‍, അജ്മീര്‍, ഉദയ്പൂര്‍, ഗുജറാത്തിലെ ഏക്ത പ്രതിമ, ഹൈദരാബാദ് എന്നിവിടങ്ങള്‍ പാക്കേജിന്റെ ഭാഗമായി സന്ദര്‍ശിക്കും. റെയില്‍വെ മന്ത്രാലയം യാത്രക്ക് 33 ശതമാനം സബ്‌സിഡി നല്‍കുന്നുണ്ട്. ഇത് കൂടാതെ സൗത്ത് സ്റ്റാര്‍ റെയിലിന്റെ 50മത് യാത്ര എന്ന നിലയില്‍ അധ്യാപകര്‍, മുന്‍ സൈനികര്‍, സൈനിക സേവനത്തിലുള്ളവരുടെ കുടുംബങ്ങള്‍ എന്നിവര്‍ക്ക് പ്രത്യേക ഇളവുകളും നല്‍കും. 13 ദിവസം നീളുന്ന യാത്ര തിരുവനന്തപുരത്ത് നിന്ന് പുറപ്പെടും. കൊല്ലം, ആലപ്പുഴ, കായംകുളം, എറണാകുളം, തൃശൂര്‍, ഒറ്റപ്പാലം, പാലക്കാട് എന്നിവിടങ്ങളില്‍ ട്രെയിന് സ്‌റ്റോപ്പുണ്ട്. യാത്രക്കാര്‍ക്ക് തൊട്ടടുത്ത സ്‌റ്റേഷനിലേക്ക് പിക്കപ്പ് സൗകര്യം നല്‍കും.

പിഎ സിസ്റ്റം, ഡെഡിക്കേറ്റഡ് കോച്ച് സെക്യൂരിറ്റി, ടൂര്‍ മാനേജര്‍മാര്‍, യാത്രാ ഇന്‍ഷുറന്‍സ്, ഹോട്ടലുകള്‍, കാഴ്ചകള്‍ കാണുന്നതിനുള്ള വാഹനങ്ങള്‍, സൗത്ത് ഇന്ത്യന്‍ ഭക്ഷണം, പബ്ലിക് അനൗണ്‍സ്‌മെന്റ് എന്റര്‍ടെയ്ന്‍മെന്റ് സിസ്റ്റം, ടൂര്‍ മാനേജര്‍മാര്‍, കോച്ചുകള്‍ തോറും പരിശീലനം നേടിയ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍, തുടങ്ങി നിരവധി സൗകര്യങ്ങളാണ് ഭാരത് ഗൗരവ് ട്രെയിന്‍ എന്ന പേരിലുള്ള സ്‌പെഷ്യല്‍ ട്രെയിനില്‍ ലഭിക്കുക.  ട്രെയിനില്‍ ആകെ 650 യാത്രക്കാരെയാണ് ഉള്‍ക്കൊള്ളുക., ഹോട്ടല്‍ താമസസൗകര്യം, യാത്രാ ഇന്‍ഷുറന്‍സ് എന്നിവയും ഉള്‍പ്പെടുന്ന പാക്കേജില്‍ യാത്രക്കാര്‍ക്ക് തങ്ങളുടെ മുഴുവന്‍ ലഗേജുകളും ഒരുമിച്ച് സുരക്ഷിതമായി സൂക്ഷിക്കാനുള്ള സൗകര്യവും ട്രെയിനിലുണ്ട്.
സ്ലീപ്പര്‍ ക്ലാസിന് 34,950 രൂപ, തേര്‍ഡ് എസിക്ക് 44,750 രൂപ, സെക്കന്‍ഡ് എസിക്ക് 51,950 രൂപ, ഫസ്റ്റ് എസിക്ക് 64,950 രൂപ എന്നിങ്ങനെയാണ് നിരക്കുകള്‍. സാധാരണ ട്രെയിനുകളില്‍ നിന്ന് വ്യത്യസ്തമായി ഈ പ്രത്യേക ടൂറിസ്റ്റ് ട്രെയിന്‍ ഐആര്‍ടിസി വെബ്‌സൈറ്റില്‍ ബുക്കിംഗിന് ലഭ്യമല്ല. 7305858585 എന്ന നമ്പറില്‍ ടൂര്‍ ടൈംസിനെ ബന്ധപ്പെടുകയോ www.tourtimes.in സന്ദര്‍ശിക്കുകയോ ചെയ്ത് റിസര്‍വേഷന്‍ നടത്താം.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു