വാര്‍ദ്ധക്യകാല വെല്ലുവിളികള്‍, മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍, ഭക്ഷണം മരുന്നായി ഉപയോഗിക്കല്‍, സ്ത്രീകളുടെ ആരോഗ്യ വെല്ലുവിളികള്‍, നൂതന ചികിത്സാ രീതികള്‍, അംഗീകൃത സി.പി.ആര്‍. പരിശീലനം ആരോഗ്യത്തോടെ ജീവിക്കാനുള്ള അവകാശം തുടങ്ങിയ വിവിധ വിഷയങ്ങില്‍ പാനല്‍ ചര്‍ച്ചകള്‍ നടക്കും
കൊച്ചി: റോാട്ടറി ഡിസ്ട്രിക്റ്റ് 3205 ജനകീയ സേവന, ആരോഗ്യ പരിപാലന പദ്ധതിയായ ഗ്രീന്‍ ഹെല്‍ത്ത് സമ്മിറ്റ് ആന്റ് എക്‌സ്‌പോ ഈ മാസം 25 ന് ഹൈവേ ഗാര്‍ഡന്‍ ഹോട്ടലില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രാവിലെ ഒമ്പതിന് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ഡോ. ജി. എന്‍ രമേഷ് ഉദ്ഘാടനം ചെയ്യും. റോട്ടറി കൊച്ചിന്‍ സെന്‍ട്രലിന്റെ നേതൃത്വത്തിലാണ് ഹെല്‍ത്ത് സമ്മിറ്റ് നടക്കുന്നത്. വാര്‍ദ്ധക്യകാല വെല്ലുവിളികള്‍, മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍, ഭക്ഷണം മരുന്നായി ഉപയോഗിക്കല്‍, സ്ത്രീകളുടെ ആരോഗ്യ വെല്ലുവിളികള്‍, നൂതന ചികിത്സാ രീതികള്‍, അംഗീകൃത സി.പി.ആര്‍. പരിശീലനം ആരോഗ്യത്തോടെ ജീവിക്കാനുള്ള അവകാശം തുടങ്ങിയ വിവിധ വിഷയങ്ങില്‍ പാനല്‍ ചര്‍ച്ചകള്‍ നടക്കും. സൗജന്യ കൗണ്‍സിലിംഗിനായി കൗണ്‍സിലര്‍മാരും ഉണ്ടായിരിക്കും. പ്രവേശനം സൗജന്യമാണ്. വൈകുന്നേരം 6 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തില്‍ മന്ത്രി പി. രാജീവ് മുഖ്യാതിഥിയാകും.
‘ദി മൈന്‍ഡ് വര്‍ക്ക്‌ഷോപ്പി’ന്റെ സ്രഷ്ടാവായ പ്രൊഫ. ഡോ. ഉഷി മോഹന്‍ദാസ് മുഖ്യ പ്രഭാഷണം നടത്തും.
റോട്ടറി പോസിറ്റീവ് ഹെല്‍ത്ത് ഡിസ്ട്രിക്റ്റ് ചെയര്‍മാന്‍ ഡോ. എ. ശ്രീകുമാര്‍(റോട്ടറി കൊച്ചിന്‍ സെന്‍ട്രല്‍),
കണ്‍വീനര്‍ ഡോ. കെ. രമേഷ് കുമാര്‍(റോട്ടറി കൊച്ചിന്‍ സെന്‍ട്രല്‍), റോട്ടറി കൊച്ചിന്‍ സെന്‍ട്രല്‍ പ്രസിഡന്റ് അലക്‌സ് ജോസഫ് എന്നിവരും സംബന്ധിക്കും. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ചാരിറ്റി വിഭാഗമായ അരികെ, അഹം പാലിയേറ്റീവ് കെയര്‍ സെന്റര്‍ എന്നിവരുടെ പിന്തുണയോടെയാണ് ഹെല്‍ത്ത് സമ്മിറ്റ് നടക്കുന്നത്.

