നേട്ടം സ്വന്തമാക്കി ടാറ്റ പഞ്ച്

രാജ്യത്ത് ആദ്യമായി കാര്‍ വാങ്ങുന്നവരില്‍ 69 ശതമാനവും തിരഞ്ഞെടുക്കുന്നത് പാഞ്ചാണ് എന്നതാണ് യാഥാര്‍ഥ്യമെന്ന് ടാറ്റാ അധികൃതര്‍ വ്യക്തമാക്കി.
മുംബൈ: ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വെഹിക്കിള്‍സ് (ടിഎംപിവി) 2025 സെപ്റ്റംബറില്‍ ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ പാസഞ്ചര്‍ വാഹന നിര്‍മാതാക്കളെന്ന നേട്ടം സ്വന്തമാക്കി.  സെപ്റ്റംബറില്‍ ഇന്ത്യയിലെ ടോപ്പ് 5 ബെസ്റ്റ് സെല്ലിംഗ് കാറുകളില്‍ ഒന്നായി ടാറ്റാ പഞ്ച് മാറി. പെട്രോള്‍, സിഎന്‍ജി, ഇലക്ട്രിക് വേരിയന്റുകളില്‍ ലഭ്യമായ പഞ്ച്, കോംപാക്ട് ഫൂട്ട്പ്രിന്റില്‍ നോ കോംപ്രമൈസ് എസ്‌യുവി ആണ്. ക്ലാസ്‌ലീഡിംഗ് ഫീച്ചറുകളോടെ, എസ്‌യുവിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്ന ഉപഭോക്താക്കളുടെ പ്രിയപ്പെട്ട വാഹനമായി ഇത് മാറി. രാജ്യത്ത് ആദ്യമായി കാര്‍ വാങ്ങുന്നവരില്‍ 69 ശതമാനവും തിരഞ്ഞെടുക്കുന്നത് പാഞ്ചാണ് എന്നതാണ് യാഥാര്‍ഥ്യമെന്ന് ടാറ്റാ അധികൃതര്‍ വ്യക്തമാക്കി.കേരളത്തില്‍ ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ ടിഎംപിവിയുടെ മൊത്തം വില്‍പ്പനയുടെ 37 ശതമാനം പഞ്ച് സംഭാവന ചെയ്തു,തൃശൂരില്‍ മാത്രം വില്‍പ്പന രണ്ടിരട്ടി വര്‍ധിച്ചു. ബോള്‍ഡ്, സ്‌പോര്‍ട്ടി, യൂത്ത്ഫുള്‍ ഡിസൈനോടെ, ടെക്‌ഫോര്‍വേഡ് ഫീച്ചറുകളും സെഗ്മെന്റ്‌ബെസ്റ്റ് സേഫ്റ്റിയും (ഐസിഇ വേരിയന്റിന് ജിഎന്‍കാപ് 5 സ്റ്റാര്‍, ഇവിക്ക് ബിഎന്‍കാപ്, ജിഎന്‍കാപ് 5 സ്റ്റാര്‍) പഞ്ച് അസാധാരണ മൂല്യം നല്‍കുന്നു. ഏറ്റവും പുതിയ ജിഎസ്ടി പരിഷ്‌കാരങ്ങള്‍ ഇതിനെ കൂടുതല്‍ ആകര്‍ഷകമാക്കി. 2025 നവരാത്രിയില്‍ ടിഎംപിവിയുടെ ദേശീയ വില്‍പ്പനയുടെ 33 ശതമാനം പഞ്ച് തന്നെയായിരുന്നു. ഇതിലൂടെ രാജ്യത്തെ ഏറ്റവും വിശ്വസ്തവും ആകാംക്ഷയുളവാക്കുന്നതുമായ വാഹനമായി പഞ്ച് മാറി.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു