ഈ വര്‍ഷം ഡിസംബര്‍ 17, 18 തീയതികളില്‍ മോസ്കോ വേള്‍ഡ് ട്രേഡ് സെന്ററില്‍ സമ്മേളനത്തിന് തിരി തെളിയുന്നതോടെ മോസ്കോ ആഗോള എം ഐ സി ഇ വ്യവസായത്തിന്റെ കേന്ദ്രബിന്ദുവായി മാറും.
കൊച്ചി: ടൂറിസം, ഹോസ്പിറ്റാലിറ്റി വ്യവസായങ്ങള്‍ക്കു അന്താരാഷ്ട്ര തലത്തില്‍ സമഗ്ര വളര്‍ച്ച ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന മൂന്നാമത് ‘മീറ്റ് ഗ്ലോബല്‍ എം ഐ സി ഇ കോണ്‍ഗ്രസ് 2025’ ന് മോസ്കോ വേദിയാകും. ഈ വര്‍ഷം ഡിസംബര്‍ 17, 18 തീയതികളില്‍ മോസ്കോ വേള്‍ഡ് ട്രേഡ് സെന്ററില്‍ സമ്മേളനത്തിന് തിരി തെളിയുന്നതോടെ മോസ്കോ ആഗോള എം ഐ സി ഇ വ്യവസായത്തിന്റെ കേന്ദ്രബിന്ദുവായി മാറും. ബ്രിക്സ് രാജ്യങ്ങള്‍, ഗ്ലോബല്‍ സൗത്ത് രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ വിദഗ്ധരെയും മുന്‍നിര പ്രഭാഷകരെയും എം ഐ സി ഇ പ്ലാനര്‍മാരെയും ഒരുമിച്ച് കൂട്ടിയിണക്കി ആശയങ്ങള്‍ കൈമാറാനും സഹകരിക്കാനും വ്യവസായത്തിലെ ഏറ്റവും പുതിയ പ്രവണതകളെക്കുറിച്ചും സമ്മേളനം ചെയ്യും. ‘തുറന്ന വൈവിധ്യത്തിലൂടെ ഐക്യം: ആഗോള വളര്‍ച്ചയ്ക്ക് പുതിയ സാധ്യതകള്‍ ‘ എന്ന സമ്മേളനത്തിന്റെ മുഖ്യ വിഷയത്തില്‍ 15 ല്‍ പരം ബിസിനസ് സെക്ഷനുകള്‍ നടക്കും. മേഖലയിലെ നവീന പ്രവണതകള്‍ മനസ്സിലാക്കാനും പ്രൊഫഷണല്‍ സേവനങ്ങള്‍ ആഗ്രഹിക്കുന്നവര്‍ക്കും ഈ മീറ്റ് ഏറെ ഗുണം ചെയ്യും. ഇന്ത്യ, ചൈന, തെക്ക് കിഴക്കന്‍ ഏഷ്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക, സിഐഎസ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും ഉയര്‍ന്ന നിലവാരമുള്ള 2000 ല്‍ പരം പ്രൊഫഷണലുകള്‍ കോണ്‍ഗ്രസില്‍ പങ്കെടുക്കും. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്ക്കു ഞൗുൈമ ൈആൗശെില ൈഎന്ന പോര്‍ട്ടല്‍ വഴി ഡിസംബര്‍ 12 വരെ രജിസ്ട്രേഷന് ചെയ്യാം.

