രാജ്യത്തെ 50 വനിതാ നേതാക്കള്‍:  മ്യൂസിക് പണ്ഡിറ്റ് സ്ഥാപക സേറ ജോണ്‍ തെരഞ്ഞെടുക്കപ്പെട്ടു 

ബ്ലൂടിംബ്രെ മ്യൂസിക് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ 2021 ല്‍ സ്ഥാപിതമായ സംരംഭമാണ് മ്യൂസിക് പണ്ഡിറ്റ്. സംഗീത പഠനം സന്തോഷകരവും ആകര്‍ഷകവും ഫലപ്രദവുമാക്കാന്‍ ചിട്ടയായ അദ്ധ്യാപന രീതിയും സാങ്കേതികവിദ്യയും സമന്വയിപ്പിച്ചാണ് പ്രവര്‍ത്തിക്കുന്നത്.
കൊച്ചി: കേരള സ്റ്റാര്‍ട്ടപ്പ് മിഷനിലെ യുണീക് ഐഡി സംരംഭമായ ഓണ്‍ലൈന്‍ സംഗീത വിദ്യാഭ്യാസ പ്ലാറ്റ്‌ഫോം മ്യൂസിക് പണ്ഡിറ്റിന്റെ സ്ഥാപക സിഇഒ സെറാ ജോണിനെ ഇന്ത്യയിലെ മികച്ച 50 വനിതാ നേതാക്കളില്‍ (2025) ഒരാളായി തെരഞ്ഞടുത്തു. വേര്‍വ് മാനേജ്‌മെന്റ് സംഘടിപ്പിച്ച വനിതാ നേതാക്കളുടെ ഉച്ചകോടിയിലാണ്  പ്രഖ്യാപനം ഉണ്ടായത്.
ബ്ലൂടിംബ്രെ മ്യൂസിക് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ 2021 ല്‍ സ്ഥാപിതമായ സംരംഭമാണ് മ്യൂസിക് പണ്ഡിറ്റ്. സംഗീത പഠനം സന്തോഷകരവും ആകര്‍ഷകവും ഫലപ്രദവുമാക്കാന്‍ ചിട്ടയായ അദ്ധ്യാപന രീതിയും സാങ്കേതികവിദ്യയും സമന്വയിപ്പിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യ, മധ്യേഷ്യ, തെക്ക് കിഴക്കന്‍ ഏഷ്യ, ഓസ്‌ട്രേലിയ, യുഎസ്എ, യൂറോപ്പ് എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ഇതിന്റെ ഉപഭോക്താക്കളാണ്. സെറയുടെ നേതൃത്വം മ്യൂസിക് പണ്ഡിറ്റിന്റെ അതിവേഗത്തിലുള്ള വളര്‍ച്ചയ്ക്ക് കാരണമായെന്ന് ഉച്ചകോടിയിലെ സമിതി വിലയിരുത്തി.

ആറ് മുതല്‍ പതിന്നാല് വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ലോകോത്തര നിലവാരമുള്ള സംഗീത വിദ്യാഭ്യാസം നേടാന്‍ അവസരം നല്‍കുകയും അതോടൊപ്പം ആത്മവിശ്വാസം, അച്ചടക്കം, സര്‍ഗ്ഗാത്മകത എന്നിവയും വളര്‍ത്തിയെടുക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.പുരസ്‌കകാരം വ്യക്തിഗത നേട്ടം മാത്രമല്ല, മ്യൂസിക് പണ്ഡിറ്റിന് പിന്നിലെ കൂട്ടായ ലക്ഷ്യത്തിന്റെയും പ്രയത്‌നത്തിന്റെയും അംഗീകാരമാണെന്ന് സെറ അഭിപ്രായപ്പെട്ടു. എല്ലാ കുട്ടികള്‍ക്കും സംഗീത വിദ്യാഭ്യാസം പ്രാപ്യവും, ആകര്‍ഷകവുമാക്കുക എന്നതായിരുന്നു ദൗത്യം. സംഗീതത്തിന് കൂടുതല്‍ സന്തോഷമുള്ളവരും ആത്മവിശ്വാസമുള്ളവരുമായ വ്യക്തികളെ രൂപപ്പെടുത്താന്‍ കഴിയുമെന്ന് അവര്‍ അഭിപ്രായപ്പെട്ടു. കോര്‍പ്പറേറ്റ് ബാങ്കിംഗ് രംഗത്തെ കരിയറില്‍ നിന്ന് സംരംഭകത്വത്തിലേക്ക് മാറിയ ബിടെക് എഞ്ചിനീയറും എംബിഎ ബിരുദധാരിയുമാണ് സെറ. സ്റ്റാന്‍ഫോര്‍ഡ് സീഡ് സ്പാര്‍ക്ക്, എന്‍എസ്ആര്‍സിഇഎല്‍ ഐഐഎംബാംഗ്ലൂരിലെ വനിതാ സ്റ്റാര്‍ട്ടപ്പ് പ്രോഗ്രാം, വാധ്വാനി ലിഫ്‌റ്റോഫ്, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ വി ഗ്രോ ഇന്‍കുബേഷന്‍ പ്രോഗ്രാം എന്നിവയുള്‍പ്പെടെയുള്ള പ്രശസ്തമായ സംരംഭകത്വ പ്രോഗ്രാമുകളുടെ ഭാഗമായിരുന്നു സെറ. കൂടുതല്‍ വിവരങ്ങള്‍ക്ക്:  ശിറശമ.ംീാലിഹലമറലൃമെശെമ.രീാ സന്ദര്‍ശിക്കുക.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു