സോ ഗോള്‍ഡിലൂടെ ഉപയോക്താക്കള്‍ക്ക് തല്‍ക്ഷണം സ്വര്‍ണം വാങ്ങാനും സൂക്ഷിക്കാനും സ്വര്‍ണത്തെ ഡിജിറ്റലായി നിരീക്ഷിക്കാനും സാധിക്കുമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.
കൊച്ചി: 250 ദശലക്ഷത്തിലേറെ ഉപഭോക്താക്കളുള്ള രാജ്യത്തെ ഏറ്റവും വലിയ ഇന്ററാക്ടീവ് വിനോദ സംവിധാനമായ വിന്‍സോ, സോ ഗോള്‍ഡ് അവതരിപ്പിച്ചു. കേവലം രണ്ടു രൂപ മുതല്‍ സ്വര്‍ണത്തില്‍ നിക്ഷേപിച്ച് തുടക്കം കുറിക്കാന്‍ ഇന്ത്യയിലെ 500 ദശലക്ഷത്തിലേറെ വരുന്ന ഡിജിറ്റല്‍ ഉപഭോക്താക്കളെ അനുവദിക്കുന്ന വിപ്ലവകരമായ മാറ്റമാണിത്. സോ ഗോള്‍ഡിലൂടെ ദൈനംദിന ഡിജിറ്റല്‍ നീക്കങ്ങളെ മാറ്റിമറിക്കുന്നതാണ് വിന്‍സോയുടെ ഈ നീക്കം. സോ ഗോള്‍ഡിലൂടെ ഉപയോക്താക്കള്‍ക്ക് തല്‍ക്ഷണം സ്വര്‍ണം വാങ്ങാനും സൂക്ഷിക്കാനും സ്വര്‍ണത്തെ ഡിജിറ്റലായി നിരീക്ഷിക്കാനും സാധിക്കുമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. മൈക്രോ അക്കൗണ്ടുകള്‍ വഴി നിക്ഷേപിക്കാനും തുടര്‍ നിക്ഷേപങ്ങള്‍ (എസ്ഐപികള്‍) നടത്താനും സാധിക്കും. സമ്പത്ത് സൃഷ്ടിക്കുകയെന്നത് ലളിതമാക്കുകയും എല്ലാവരേയും ഉള്‍പ്പെടുത്തിയുള്ളതും എല്ലാവര്ക്കും പര്യാപ്തമായ നിലയിലാക്കുകയും പ്രത്യേകിച്ച് രാജ്യത്തെ ചെറു പട്ടണങ്ങളിലുള്ള യുവ പ്രൊഫഷണല്മാരേയും ആദ്യ തവണ നിക്ഷേപം നടത്തുന്നവരേയും പിന്തുണക്കുകയുമാണ് ഉദ്ദേശിക്കുന്നത്. ഇന്ത്യയില്‍ നടക്കുന്ന ഓരോ 200 യുപിഐ ഇടപാടുകളില്‍ ഒന്നു വീതം എന്ന നിലയിലുള്ള ഈ സംവിധാനത്തിന്റെ വിശ്വാസ്യത, ലഭ്യത, ഉപഭോക്താക്കളുടെ ആത്മവിശ്വാസം തുടങ്ങിയവയാണ് ഇവിടെ പ്രയോജനപ്പെടുത്തുന്നതെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.

