യൂറോപ്പിലേക്ക് പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാന്‍ വാറ്റില്‍കോര്‍പ്പ്

വാറ്റില്‍കോര്‍പ്പും  യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐടിഡെവ് ഓപ്‌സ് സേവനദാതാക്കളായ യുറോലൈം ടെക്‌നോളജീസും ധാരണാപത്രം ഒപ്പുവെച്ചു.
കോഴിക്കോട്: ഗവ. സൈബര്‍പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന സൈബര്‍ സുരക്ഷാ രംഗത്തെ പ്രമുഖ കമ്പനിയായ വാറ്റില്‍കോര്‍പ്പും  യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐടിഡെവ് ഓപ്‌സ് സേവനദാതാക്കളായ യുറോലൈം ടെക്‌നോളജീസും ധാരണാപത്രം ഒപ്പുവെച്ചു. മിഡില്‍ ഈസ്റ്റിലും യൂറോപ്പിലുമായി സൈബര്‍ സുരക്ഷാ, ഐ.ടി. സേവനങ്ങള്‍ വിപുലീകരിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് സഹകരണം. സൈബര്‍പാര്‍ക്കിലെ കമ്പനികള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നതിനോടൊപ്പം അന്താരാഷ്ട്ര രംഗത്ത് വാണിജ്യപങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്നത് അഭിമാനാര്‍ഹമായ കാര്യമാണെന്ന് ഗവ. സൈബര്‍പാര്‍ക്ക് സിഒഒ വിവേക് നായര്‍ പറഞ്ഞു. സൈബര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍, ഐ.ടി. സേവനങ്ങള്‍, ഡെവ് ഓപ്‌സ് എന്നിവ സമന്വയിപ്പിക്കുന്നതിലൂടെ, സോഫ്റ്റ് വെയര്‍ വികസനം, ക്ലൗഡ് സേവനങ്ങള്‍, ഐ.ടി മാനേജ്മന്റ് സേവനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ സാങ്കേതിക, സൈബര്‍ സുരക്ഷാ വൈദഗ്ധ്യം വര്‍ദ്ധിപ്പിക്കാന്‍ ധാരണാപത്രത്തിലൂടെ സഹായിക്കുമെന്ന് വാറ്റില്‍കോര്‍പ്പ് സിഇഒ സുഹൈര്‍ ഇളമ്പിലാശേരി ചൂണ്ടിക്കാട്ടി. മിഡില്‍ ഈസ്റ്റിലെയും യൂറോപ്യന്‍ യൂണിയനിലെയും സൈബര്‍ സുരക്ഷാ, ഐ.ടി. വിപണികളില്‍ വിപുലീകരിച്ച സേവനങ്ങള്‍ നല്‍കാനും സാധിക്കും. യൂറോപ്യന്‍ യൂണിയനിലെ ബിസിനസ്സുകളുമായി പങ്കാളിത്തം സ്ഥാപിക്കാന്‍ ലഭിച്ച മികച്ച അവസരമാണെന്നും അദ്ദേഹം പറഞ്ഞു. ധാരണാപത്രത്തിന്റെ അടിസ്ഥാനത്തില്‍ പുതിയ ഉപഭോക്താക്കള്‍, സൈബര്‍ സുരക്ഷ, ഐ.ടി. മേഖലകളിലെ ബിസിനസ് വികസനം തുടങ്ങി ഉപഭോക്താക്കള്‍ക്ക് വിപുലമായ സേവനസാധ്യതകള്‍ ലഭ്യമാക്കാന്‍ സാധിക്കുമെന്ന് യുറോലൈം ടെക്‌നോളജീസ് സി.ഇ.ഒ. അഭിലാഷ് സുഭാഷ് പറഞ്ഞു. ഗള്‍ഫ് മേഖലയിലെ മാര്‍ക്കറ്റിംഗ്, പ്രമോഷന്‍ പ്രവര്‍ത്തനങ്ങള്‍, ഉപഭോക്താക്കളുമായി ബന്ധപ്പെട്ടുള്ള ബിസിനസ് അവസരങ്ങള്‍ മെച്ചപ്പെടുത്തല്‍, യൂറോപ്പിലെ പങ്കാളിത്തവും സേവന പ്രോത്സാഹനവും തുടങ്ങിയ പൊതുവായ ഉത്തരവാദിത്തങ്ങള്‍ എന്നിവ ഈ സഹകരണത്തിലൂടെ ഇരുകമ്പനികളും ഒരുമിച്ച് കൈകാര്യം ചെയ്യും.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു