ദുബായിലെ പഴയ ജില്ലകളിലെ, പ്രത്യേകിച്ച് ബര് ദുബായ്, ദേര എന്നിവിടങ്ങളിലെ വിഭവങ്ങളെ ലോണ്‍ലി പ്ലാനറ്റിന്റെ 2026ലെ ബെസ്റ്റ് ഇന്‍ ട്രാവല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ദുബായ്: ആഗോളതലത്തിലെ പ്രമുഖ ട്രാവല്‍ ഗൈഡായ ലോണ്‍ലി പ്ലാനറ്റിന്റെ 2026ലെ ‘ബെസ്റ്റ് ഇന്‍ ട്രാവല്‍’പട്ടികയില്‍ ഓള്‍ഡ് ദുബായിക്ക് അംഗീകാരം. ഓള്‍ഡ് ദുബായില്‍ ലഭിക്കുന്ന ആഗോളതലത്തിലുള്ള രുചിവൈവിധ്യങ്ങളാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്. ദുബായിലെ പഴയ ജില്ലകളിലെ, പ്രത്യേകിച്ച് ബര് ദുബായ്, ദേര എന്നിവിടങ്ങളിലെ വിഭവങ്ങളെ ലോണ്‍ലി പ്ലാനറ്റിന്റെ 2026ലെ ബെസ്റ്റ് ഇന്‍ ട്രാവല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.ബര് ദുബായിലെ അല്‍ ഖൈമ ഹെറിറ്റേജ് റെസ്റ്റോറന്റ്, അല്‍ ഉസ്താദ് സ്പെഷ്യല്‍ കബാബ്,അറേബ്യന്‍ ടീ ഹൗസ്, ദുബായ് ക്രീക്കിലെ ബെയ്ത് അല്‍ വക്കീല്‍, ഭാവ്ന വെജിറ്റേറിയന്‍ ഡീലക്സ് റെസ്റ്റോറന്റ്, കറാച്ചി ദര്‍ബാര്‍, ലോക്കല്‍ ഹൗസ് റെസ്റ്റോറന്റ്, മസ്മി കോഫി ആന്റ് മോര്, നിഹാല്‍ റെസ്റ്റോറന്റ്, സംഗീത വെജിറ്റേറിയന്‍ റെസ്റ്റോറന്റ്, ശ്രീരാജ് ലസ്സി തുടങ്ങിയവയും ദേരയിലെ അല്‍ ബൈത്ത് അല്‍ ഖദീം, അല്കര്മല് സൊമാലി റെസ്റ്റോറന്റ്, അരൂസ് ഡമാസ്കസ് റെസ്റ്റോറന്റ്, ബൈത് അല്‍ മണ്ടി, ഡല്‍ഹി റെസ്റ്റോറന്റ്, ഫലാഫല്‍ അല കൈഫാക്ക്, ജാഫര്‍ ബിമാന്‍ അലി കഫറ്റീരിയ, കബാബ് എര്ബില് ഇറാഖി റെസ്റ്റോറന്റ്, സദാഫ് റെസ്റ്റോറന്റ് തുടങ്ങിയവയുമാണ് ഓള്‍ഡ് ദുബായില്‍ ആഗോളതലത്തിലുള്ള രുചികള്‍ വിളമ്പുന്ന ഭക്ഷണശാലകള്‍. ലോകത്തിലെ ഏറ്റവും വിശ്വസനീയമായ ട്രാവല്‍ ഗൈഡുകളില്‍ ഒന്നായ ലോണ്‍ലി പ്ലാനറ്റിന്റെ അംഗീകാരം സന്ദര്‍ശിക്കാനും താമസിക്കാനും ജോലി ചെയ്യാനും പര്യാപ്തമായ ലോകത്തിലെ ഏറ്റവും മികച്ച നഗരമാക്കി ദുബായെ മാറ്റുക എന്ന ലക്ഷ്യത്തിന് കൂടുതല്‍ കരുത്ത് പകരുന്നതായി ദുബായ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇക്കണോമി ആന്‍ഡ് ടൂറിസത്തിന്റെ (ഡിഇടി) ഭാഗമായ ദുബായ് കോര്പ്പറേഷന് ഫോര്‍ ടൂറിസം ആന്‍ഡ് കൊമേഴ്സ് മാര്‍ക്കറ്റിംഗിന്റെ (വിസിറ്റ് ദുബായ്) സിഇഒ ഇസ്സാം കാസിം പറഞ്ഞ. ദുബായിയുടെ വൈവിധ്യമാര്‍ന്ന പാചക അനുഭവങ്ങള്‍ക്കൊപ്പം വ്യവസായ മേഖലയുടെ പ്രതിബദ്ധതയും ബഹുമതി പ്രത്യേകം എടുത്തുകാണിക്കുന്നതായും അദ്ദേഹം പറഞ്ഞു.

