കയറ്റുമതിയില്‍ 12 ലക്ഷം വാഹനങ്ങള്‍ പിന്നിട്ട് നിസാന്‍ 

അടുത്തിടെ കാമരാജര്‍ തുറമുഖത്ത് നിന്നും ജി.സി.സിയിലേക്കുള്ള നിസാന്‍ മാഗ്‌നൈറ്റ് ബി.എസ്.യുവിയുടെ കയറ്റുമതിയോടെയാണ് ഈ നാഴികക്കല്ല് പിന്നിട്ടത്.
കൊച്ചി: കയറ്റുമതിയില്‍ 12 ലക്ഷം വാഹനങ്ങള്‍ എന്ന നാഴികക്കല്ല് പിന്നിട്ട് നിസാന്‍ മോട്ടോര്‍ ഇന്ത്യ. അടുത്തിടെ കാമരാജര്‍ തുറമുഖത്ത് നിന്നും ജി.സി.സിയിലേക്കുള്ള നിസാന്‍ മാഗ്‌നൈറ്റ് ബി.എസ്.യുവിയുടെ കയറ്റുമതിയോടെയാണ് ഈ നാഴികക്കല്ല് പിന്നിട്ടത്. എല്‍.എച്ച്.ഡി, ആര്‍.എച്ച്.ഡി മാര്‍ക്കറ്റുകള്‍ ഉള്‍പ്പെടെ 65 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന നിസാന്‍ മാഗ്‌നൈറ്റാണ് നിസാന്‍ മോട്ടോര്‍ ഇന്ത്യയുടെ ആഗോള കയറ്റുമതി ശക്തി. അടുത്ത വര്‍ഷം ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങുന്ന പുതിയ സി.എസ.്‌യുവിയായ നിസാന്‍ ടെക്ടോണും തിരഞ്ഞെടുത്ത അന്താരാഷ്ട്ര വിപണികളിലേക്ക് കയറ്റുമതി ഉണ്ടാകും. കയറ്റുമതി ആരംഭിച്ചതുമുതല്‍ ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, ലാറ്റിന്‍ അമേരിക്ക, തെക്കുകിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളിലെ വിപണികള്‍ക്കായി നിസാന്‍ മാഗ്‌നൈറ്റിനെ കൂടാതെ നേരത്തെ നിസാന്‍ സണ്ണി, കിക്‌സ്, മൈക്ര എന്നിവയുള്‍പ്പെടെ വിവിധ മോഡലുകള്‍ നിസാന്‍ മോട്ടോര്‍ ഇന്ത്യ കയറ്റുമതി ചെയ്തിട്ടുണ്ട്
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു