തിരഞ്ഞെടുക്കപ്പെടുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും എച്ച്.ഡി.എഫ്.സി ബാങ്കിന്റെ സഹകരണത്തോടെ സ്കോളര്‍ഷിപ്പ് നല്‍കുമെന്ന് അശോക യൂണിവേഴ്സിറ്റി സ്ഥാപകനും ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനുമായ പ്രമത് രാജ് സിന്‍ഹ പറഞ്ഞു.
കൊച്ചി: രാജ്യത്തെ മുന്‍നിര ഉന്നത വിദ്യാഭ്യാസ കേന്ദ്രമായ അശോക യൂണിവേഴ്സിറ്റി , യംഗ് ഇന്ത്യ ഫെലോഷിപ്പിന്റെ 2026-27 വര്‍ഷത്തെ ബാച്ചിലേക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും എച്ച്.ഡി.എഫ്.സി ബാങ്കിന്റെ സഹകരണത്തോടെ സ്കോളര്‍ഷിപ്പ് നല്‍കുമെന്ന് അശോക യൂണിവേഴ്സിറ്റി സ്ഥാപകനും ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനുമായ പ്രമത് രാജ് സിന്‍ഹ പറഞ്ഞു. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വിദ്യാര്‍ത്ഥികള്‍ക്കായി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന റെസിഡന്‍ഷ്യല്‍ ബിരുദാനന്തര ഡിപ്ലോമ പാഠ്യപദ്ധതിയാണ് യംഗ് ഇന്ത്യ ഫെലോഷിപ്പ്. വ്യത്യസ്ത വിഷയങ്ങള്‍ കോര്‍ത്തിണക്കിയുള്ള പഠനരീതിയിലൂടെ മികച്ച നേതൃപാടവം, വിമര്‍ശനാത്മക ചിന്ത, പ്രശ്നപരിഹാര ശേഷി തുടങ്ങിയ കഴിവുകളുള്ളവരായി വിദ്യാര്‍ത്ഥികളെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യം.
പുതിയ ബാച്ചില്‍ 100 സീറ്റുകളിലേക്കാണ് പ്രവേശനമുള്ളത്. ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്കും, 2026 ജൂലൈ മാസത്തിനുള്ളില്‍ ബിരുദം പൂര്‍ത്തിയാക്കുന്നവര്‍ക്കുമാണ് അപേക്ഷിക്കാനാവുക. പ്രായപരിധിയില്ല. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഹോസ്റ്റല്‍ ഫീസ്, ഭക്ഷണം എന്നിവയ്ക്കുള്ള സഹായവും ട്യൂഷന് ഫീസില്‍ ഇളവും, സ്റ്റൈപ്പന്‍ഡും ലഭിക്കും. മികച്ച 10 അപേക്ഷകര്‍ക്ക് ‘ചാന്‍സലര്‍ സ്കോളര്‍ഷിപ്പ്’ ലഭിക്കും. ഇതില്‍ ട്യൂഷന് ഫീസും താമസച്ചെലവും ഉള്‍പ്പടെ പഠനം പൂര്‍ണ്ണമായും സൗജന്യമായിരിക്കും. ഒന്നാം ഘട്ട അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി 2026 ജനുവരി 19. 2025 ഡിസംബര്‍ 8നകം ലഭിക്കുന്ന അപേക്ഷകള്‍, ഇന്റര്‍വ്യൂ ഘട്ടത്തിലേക്ക് വേഗത്തില്‍ പരിഗണിക്കുന്നതാണ്. അശോകയുടെ തുടക്കം തന്നെ യംഗ് ഇന്ത്യ ഫെല്ലോഷിപ്പിലൂടെയാണെന്നും, അതുകൊണ്ട് തന്നെ ഈ ഫെല്ലോഷിപ്പിന് സവിശേഷമായ സ്ഥാനമാണുള്ളതെന്നും, അശോക യൂണിവേഴ്സിറ്റി സ്ഥാപകനും ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനുമായ പ്രമത് രാജ് സിന്‍ഹ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്കും സൗജന്യമായി അപേക്ഷ സമര്‍പ്പിക്കുന്നതിനും https://yif.ashoka.edu.in/.

