കൈത്തറി, എംബ്രോയ്ഡറി, ബ്ലോക്ക് പ്രിന്റ് തുടങ്ങിയ ഇന്ത്യന്‍ കരകൗശല മികവുകള്‍ ഓരോ വസ്ത്രത്തിലും ആലേഖനം ചെയ്തിട്ടുണ്ട്.
കൊച്ചി: വിവാഹകാലം ആഘോഷമാക്കാന്‍ ഫാബ്ഇന്ത്യ പുതിയ വെഡിംഗ് കളക്ഷന്‍ 2025 അവതരിപ്പിച്ചു. നിറങ്ങള്‍, കരകൗശല പ്രതിഭ, ആകര്‍ഷകമായ ഡിസൈനുകള്‍ എന്നിവയുടെ സംയോജനമായ ഈ കളക്ഷന്‍, വിവാഹാഘോഷങ്ങളില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും അനുയോജ്യമാകുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്.വിവാഹത്തിനായാലും, ഉജ്ജ്വലമായ ഉത്തരേന്ത്യന്‍ സംഗീതത്തിലായാലും, വൈകുന്നേരത്തെ സ്വീകരണത്തിലായാലും, പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എല്ലാത്തരം ആഘോഷങ്ങള്‍ക്കുമുള്ള സ്‌റ്റൈലിഷ് വസ്ത്രങ്ങള്‍ ഈ ശേഖരത്തില്‍ ലഭ്യമാണെന്ന് ഫാബ്ഇന്ത്യ അധികൃതര്‍ വ്യക്തമാക്കി. കൈത്തറി, എംബ്രോയ്ഡറി, ബ്ലോക്ക് പ്രിന്റ് തുടങ്ങിയ ഇന്ത്യന്‍ കരകൗശല മികവുകള്‍ ഓരോ വസ്ത്രത്തിലും ആലേഖനം ചെയ്തിട്ടുണ്ട്. പ്രകൃതിദത്ത തുണിത്തരങ്ങളില്‍ തിളങ്ങുന്ന നിറങ്ങളാണ് സീസണിന്റെ ഹൈലൈറ്റ്. നിങ്ങളുടെ ലുക്ക് പൂര്‍ത്തിയാക്കാന്‍, ഫാബ്ഇന്ത്യ മനോഹരമായ പാദരക്ഷകള്‍, ബാഗുകള്‍, ആഭരണങ്ങള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്. ഫാബ്‌ഹോം ശ്രേണിയും ഫാബ്ഇന്ത്യ അവതരിപ്പിച്ചു. ഫാബ്ഇന്ത്യ വെഡിംഗ് കളക്ഷന്‍ 2025 രാജ്യത്തെ എല്ലാ ഷോറൂമുകളിലും, കൂടാതെ www.fabindia.com ല്‍ ഓണ്‍ലൈന്‍ ആയും ലഭ്യമാണ്.

