ഐക്യു  15 അവതരിപ്പിച്ചു 

സ്മാര്‍ട്ട്‌ഫോണ്‍ ഇന്നൊവേഷനില്‍ പുതിയ തരംഗം തീര്‍ക്കുന്ന ഈ ഫോണ്‍ നിരവധി ഫീച്ചറുകളോടെ  സമാനതകളില്ലാത്ത സ്മാര്‍ട്ട്‌ഫോണ്‍ അനുഭവമാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നതെന്ന് കമ്പനി അധികൃതര്‍ അവകാശപ്പെട്ടു
കൊച്ചി : ഹൈപെര്‍ഫോമന്‍സ് സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ ഐക്യുവിന്റെ പുതിയ ഫ് ളാഗ്ഷിപ്പ് മോഡലായ ഐക്യു 15 പുറത്തിറക്കി. സ്മാര്‍ട്ട്‌ഫോണ്‍ ഇന്നൊവേഷനില്‍ പുതിയ തരംഗം തീര്‍ക്കുന്ന ഈ ഫോണ്‍ നിരവധി ഫീച്ചറുകളോടെ  സമാനതകളില്ലാത്ത സ്മാര്‍ട്ട്‌ഫോണ്‍ അനുഭവമാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നതെന്ന് കമ്പനി അധികൃതര്‍ അവകാശപ്പെട്ടു. 12 ജിബി പ്ലസ് 256 ജിബി വേരിയന്റിന് 72,999 രൂപയും  16 ജിബി പ്ലസ് 512 ജിബി വേരിയന്റിന് 79,999 രൂപയും ആണ് ഐക്യുഒ 15 ന്റെ വില. പ്രീമിയം ഫ് ളാഗ്ഷിപ്പ് രണ്ട് എലഗന്റ് കളര്‍ ഓപ്ഷനുകളില്‍ ലഭിക്കും.ഐക്യു 15ന് ശക്തി പകരുന്നത് സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 പ്രൊസസ്സറാണ്. ആന്‍ഡ്രോയിഡ് ഫോണുകളില്‍ ആദ്യമായി അവതരിപ്പിക്കുന്ന സാംസങ് 2കെ എം 14 ലീഡ് ഒ എല്‍ഇഡി ഡിസ്‌പ്ലേയും ഉപഭോക്താക്കളുമായി മികച്ച ബന്ധം സൂക്ഷിക്കുന്നതിനായി 5വര്‍ഷത്തെ ഒ എസ് അപ്‌ഡേറ്റുകളും 7വര്‍ഷത്തെ സുരക്ഷാ പിന്തുണയും ഉറപ്പാക്കുന്നു.  ഗെയിമിംഗിനായി സൂപ്പര്‍ കമ്പ്യൂറ്റിംഗ് ചിപ്പ് ക്യു3യും  ഇന്ത്യയിലെ ഏറ്റവും വലിയ 8കെ വിസി കൂളിംഗ് സിസ്റ്റവും ഇതിലുണ്ടെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു