ഇന്‍ഡസ് ആപ്പ്‌സ്‌റ്റോറും മോട്ടോറോള ഇന്ത്യയും കൈകോര്‍ക്കുന്നു

പങ്കാളിത്തത്തിലൂടെ ഇന്ത്യയിലെ മോട്ടോറോള ഉപകരണങ്ങളില്‍ ഇന്‍ഡസ് ആപ്പ്‌സ്‌റ്റോര്‍ ലഭ്യമാകും.
കൊച്ചി: ഇന്ത്യയുടെ തദ്ദേശീയ ആന്‍ഡ്രോയിഡ് ആപ്പ് മാര്‍ക്കറ്റ്‌പ്ലേസായ ഇന്‍ഡസ് ആപ്പ്‌സ്‌റ്റോര്‍  മോട്ടോറോളയുമായി കൈക്കോര്‍ത്തു. പങ്കാളിത്തത്തിലൂടെ ഇന്ത്യയിലെ മോട്ടോറോള ഉപകരണങ്ങളില്‍ ഇന്‍ഡസ് ആപ്പ്‌സ്‌റ്റോര്‍ ലഭ്യമാകും. ഇത് ഇന്‍ഡസ് ആപ്പ്‌സ്‌റ്റോറിന് വിപുലമായ പ്രചാരം നല്‍കുന്നതോടൊപ്പം, ഇന്ത്യയിലെ മോട്ടോറോള ഉപയോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ചുള്ള ആപ്പുകള്‍ കണ്ടെത്താനും ഇത് സഹായിക്കുന്നുവെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. ആപ്പുകളുടെ ലോകത്ത് ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് മികച്ചൊരു ബദലാണ് ഇന്‍ഡസ് ആപ്പ്‌സ്‌റ്റോര്‍.

ഉപയോക്താക്കളുടെ മുന്‍ഗണനകളും നമ്മുടെ രാജ്യത്തിന്റെ വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പശ്ചാത്തലവും കണക്കിലെടുത്താണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. എല്ലാ ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളിലേക്കും എത്തുക എന്ന ലക്ഷ്യത്തോടെ, 12 ഇന്ത്യന്‍ ഭാഷകളിലും ഇംഗ്ലീഷിലും ഈ ആപ്പ്‌സ്‌റ്റോര്‍ ലഭ്യമാണ്. പ്രാദേശിക ഭാഷകളില്‍ ടൈപ്പ് ചെയ്യാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കായി, ടൈപ്പ് ചെയ്യാതെ തന്നെ കാര്യങ്ങള്‍ തിരയാന്‍ സഹായിക്കുന്ന അക അധിഷ്ഠിത വോയിസ് സെര്‍ച്ച് സൗകര്യവും ഉള്‍പ്പെടുത്തിയിരിക്കുന്നു. കൂടാതെ, ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിന് മുമ്പ് അവയുടെ പ്രവര്‍ത്തനരീതി കണ്ടറിയാന്‍ സഹായിക്കുന്ന വീഡിയോ പ്രിവ്യൂ ഫീച്ചറും ഇതില്‍ ലഭ്യമാണെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു