ലോക്കല്‍ ക്ലൗഡ്, എഐ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി 12.7 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനാണ് ആമസോണ്‍ ഒരുങ്ങുന്നത്.
കൊച്ചി: ആക്സസബിലിറ്റി, പ്രോഡക്ടിവിറ്റി, ഡിജിറ്റല്‍ ഇന്‍ക്ലൂഷന്‍ എന്നിവ വര്‍ധിപ്പിക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ എഐ ദൗത്യത്തെ പിന്തുണച്ചുകൊണ്ട്, 2030ഓടെ ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എത്തിക്കാനുള്ള പദ്ധതികള്‍ ആമസോണ്‍ പ്രഖ്യാപിച്ചു. ലോക്കല്‍ ക്ലൗഡ്, എഐ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി 12.7 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനാണ് ആമസോണ്‍ ഒരുങ്ങുന്നത്. കൂടാതെ കമ്പനിയുടെ വിവിധ ബിസിനസുകളിലൂടെ 15 ദശലക്ഷത്തിലധികം ചെറുകിട ബിസിനസുകള്‍ക്ക് എഐയുടെ പ്രയോജനങ്ങള്‍ എത്തിക്കുകയും ചെയ്യും. 2030ഓടെ 4 ദശലക്ഷം സര്‍ക്കാര്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് എഐ സാക്ഷരതയും കരിയര്‍ അവബോധവും നല്‍കാനും ആമസോണ്‍ ലക്ഷ്യമിടുന്നുണ്ട്. ആമസോണിലെ കോടിക്കണക്കിന് ഉപഭോക്താക്കള്‍ക്ക് ഷോപ്പിങ് കൂടുതല്‍ എളുപ്പമുള്ളതും ആകര്‍ഷകവുമാക്കാന്‍ കമ്പനിയുടെ എഐ സംവിധാനം തുടരുകയും ചെയ്യും.

