2026 വര്‍ഷം മികച്ച നിക്ഷേപ അവസരങ്ങളുടേതാകുമെന്ന് മാര്‍ക്കറ്റ് ഔട്ട്‌ലുക്ക്  

ഓഹരികള്‍, സ്ഥിരനിക്ഷേപങ്ങള്‍ തുടങ്ങിയ മേഖലകളിലെ നിക്ഷേപ സാധ്യതകളും ആഗോള, ആഭ്യന്തര വിപണികളില്‍ നിക്ഷേപകര്‍ നിരീക്ഷിക്കേണ്ട സംഗതികളും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.
കൊച്ചി: പലിശ നിരക്കുകള്‍ കുറയാനുള്ള സാധ്യതയും ഘടനാപരമായ അടിസ്ഥാന മാറ്റങ്ങളും പ്രതീക്ഷിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ 2026 വര്‍ഷം മികച്ച നിക്ഷേപ അവസരങ്ങളുടേതാകുമെന്ന് കൊട്ടക് മഹീന്ദ്ര അസറ്റ് മാനേജ്‌മെന്റ് കമ്പനി (കൊട്ടക് മ്യൂച്വല്‍ ഫണ്ട്) പുറത്തിറക്കിയ 2026ലേക്കുള്ള മാര്‍ക്കറ്റ് ഔട്ട്‌ലുക്ക് റിപ്പോര്‍ട്ട്. വരും വര്‍ഷം രാജ്യത്തെ സാമ്പത്തിക വിപണിയെ നിര്‍ണിക്കാന്‍ പോകുന്ന വിശാല സാമ്പത്തിക പരിസ്ഥിതിയും പ്രധാന നിക്ഷേപ മേഖലകളും സമഗ്രമായി പ്രതിപാദിക്കുന്നതാണ് റിപ്പോര്‍ട്ടെന്ന് കൊട്ടക് മഹീന്ദ്ര എഎംസി മാനേജിംഗ് ഡയറക്ടര്‍ നിമേഷ് ഷാ പറഞ്ഞു. ഓഹരികള്‍, സ്ഥിരനിക്ഷേപങ്ങള്‍ തുടങ്ങിയ മേഖലകളിലെ നിക്ഷേപ സാധ്യതകളും ആഗോള, ആഭ്യന്തര വിപണികളില്‍ നിക്ഷേപകര്‍ നിരീക്ഷിക്കേണ്ട സംഗതികളും റിപ്പോര്‍ട്ട് വിലയിരുത്തുന്നു. 2026-27 സാമ്പത്തികവര്‍ഷം രാജ്യം ഇരട്ടയക്ക വളര്‍ച്ച പ്രതീക്ഷിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഓഹരി നിക്ഷേപ മേഖലയും മികച്ച വളര്‍ച്ച കാഴ്ച വെയ്ക്കുമെന്ന പ്രതീക്ഷയും റിപ്പോര്‍ട്ട് പങ്കുവെയ്ക്കുന്നു.

വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ഇത് വഴി തുറക്കുമെന്നും മിഡ്ക്യാപ് ഓഹരികള്‍ ലാര്‍ജ്, സ്‌മോള്‍ ക്യാപ് ഓഹരികളേക്കാള്‍ മികച്ച വളര്‍ച്ച കാണിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. സ്വര്‍ണം, വെള്ളി എന്നിവയുടെ വിലക്കയറ്റവും തുടരും. കൂടുതല്‍ വായ്പകള്‍ നല്‍കപ്പെടുമെന്നും വായ്പാനിക്ഷേപ അനുപാതം ഉയരുമെന്നും റിപ്പോര്‍ട്ട് പ്രവചിക്കുന്നു. വരുമാന വര്‍ധന, ജിഎസ്ടി പരിഷ്‌കാരങ്ങള്‍, ഉത്സവകാല ഡിമാന്‍ഡ് എന്നിവയിലൂടെ ഉപഭോഗം വര്‍ധിക്കും. ഗ്രാമീണ പ്രതിശീര്‍ഷ വരുമാനം 2000 ഡോളര്‍ എന്ന നാഴികക്കല്ല് കടന്നതും റിപ്പോര്‍ട്ട് ഉയര്‍ത്തിക്കാട്ടുന്നു. ആഗോള തലത്തില്‍ താരതമ്യം ചെയ്താല്‍ ഇന്ത്യയില്‍ ഇപ്പോവും ടൂവീലര്‍, യാത്രാവാഹനങ്ങള്‍ എന്നിവയ്ക്കും റിപ്പോര്‍ട്ട് മികച്ച വളര്‍ച്ചാ സാധ്യത കല്‍പ്പിക്കുന്നു. ഇകോമേഴ്‌സ്, ആരോഗ്യമേഖല തുടങ്ങിയ മേഖലകളും മെച്ചപ്പെട്ട അവസരങ്ങള്‍ തുറന്നിടുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. സ്ഥിരനിക്ഷേപ വിപണി റേറ്റിംഗില്‍ 2026 ജനുവരിയില്‍ത്തന്നെ രാജ്യം ബ്ലൂംബെര്‍ഗ് ഗ്ലോബല്‍ അഗ്രിഗേറ്റ് ഇന്‍ഡെക്‌സില്‍ ഇടം പിടിക്കുമെന്നും റിപ്പോര്‍ട്ട് പറുന്നു. 25 ബില്യണ്‍ ഡോളറാണ് ഈ മേഖലയില്‍ പ്രതീക്ഷിക്കുന്ന നിക്ഷേപങ്ങള്‍.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു